SignIn
Kerala Kaumudi Online
Friday, 23 October 2026 1.44 PM IST

ക്യൂആറിലൂടെ മത്സരാർത്ഥികൾക്ക് സൗകര്യങ്ങളറിയാം

qr-code

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളുടെ വിവരങ്ങളറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം,രജിസ്‌ട്രേഷൻ സെന്റർ,ഭക്ഷണസ്ഥലം തുടങ്ങിയവയെക്കുറിച്ച് അറിയാം. നോഡൽ ഓഫീസർമാരുടെയും താമസസ്ഥലത്തിന്റെയും ഫോൺനമ്പർ,ലൊക്കേഷൻ,കലോത്സവത്തിന്റെ ബ്രോഷർ തുടങ്ങിയവയും ക്യൂ ആറിലൂടെ ലഭ്യമാകും.

ക്യൂ ആറിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ അനിലിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.മത്സരാർത്ഥികളുടെ താമസത്തിന് 25 സ്‌കൂളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 10 സ്‌കൂളുകൾ റിസർവായും കരുതിയിട്ടുണ്ട്. എല്ലാ താമസസ്ഥലങ്ങളിലും അദ്ധ്യാപകരെ രണ്ട് ഷിഫ്‌റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികൾ,റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH FESTIVAL, THIRUVULSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA