SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 AM IST

'ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളുള്ള നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിൽ നമുക്ക് അഭിമാനിക്കാം'; വിമർശനവുമായി ജോയ് മാത്യു

joy-mathew

കെ.എസ്.ആർ.ടി.സി ബസിൽ നടിയ്‌ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ കോഴിക്കോട് സ്വദേശി കെ.കെ സവാദിന് കഴിഞ്ഞ ദിവസം പൂമാലയിട്ട് സ്വീകരണം ലഭിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്‌ മാത്യു. പബ്ളിക് ബസിൽ അടുത്തിരുന്ന പെൺകുട്ടിയ്‌ക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മൾ വളർന്നതിൽ അഭിമാനിക്കാമെന്ന് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിലൂടെ പറയുന്നു.

എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടൻ വിമർശിക്കുന്നു. കഴിഞ്ഞ ദിവസമാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി പ്രതി സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വീഡിയോ അസോസിയേഷൻ ഫേസ് ബുക്ക് പേജിൽ പ്രചരിപ്പിച്ചിരുന്നു.

സ്വീകരണത്തെ വിമർശിച്ച് പരാതിക്കാരിയും രംഗത്തുവന്നു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്ന് നടി വിമർശിച്ചു. തനിക്ക് ജോലി ചെയ്യാനാകുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ വേട്ടയാടുകയാണെന്നുമാണ് നടി പ്രതികരിച്ചത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

ഇറച്ചിയും മനുഷ്യരും

പബ്ലിക് ബസിലിരുന്ന്
പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക.
വിപ്ലവകാരികളായ മഹിളാ സംഘടനകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങൾ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം; പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടിൽ !അല്ലെങ്കിൽ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളിൽനിന്നും ചൂരൽപ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കർമ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ!(ചിരിപ്പിക്കരുത് )
രാഷ്ട്രീയ പാർട്ടികളിലെ പെൺ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം.
എന്നാൽ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങൾ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാർ
ഉള്ള ഈ കേരളക്കരയിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOY MATHEW, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA