
നമ്മുടെ വീട്ടുവളപ്പിലും ടെറസിലും ഗ്രോബാഗുകളിലുമെല്ലാം ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് മാത്രമല്ല, ബാക്കിവരുന്നവ നിങ്ങൾക്ക് വിൽക്കാനും സാധിക്കും. പച്ചമുളക് ശരിയായ രീതിയിൽ നട്ട് പരിപാലിച്ചാൽ നിറയെ വിളവ് ലഭിക്കുന്നതാണ്. ജ്വാലാമുഖി, അനുഗ്രഹ, ഉജ്ജ്വല എന്നിവയാണ് മികച്ച പച്ചമുളക് ഇനങ്ങൾ. ഇവയുടെ വിത്ത് വാങ്ങി പാകി മുളപ്പിച്ച് 25 - 30 ദിവസം പ്രായമാകുമ്പോൾ തൈകൾ മാറ്റി നടാവുന്നതാണ്.
മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും അൽപ്പം വേപ്പിൻ പിണ്ണാക്കും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഗ്രോബാഗുകളിലാണ് നടുന്നതെങ്കിൽ അടിയിൽ ചകിരിച്ചോറ് ഇട്ട് വീർവാർച്ച ഉറപ്പാക്കുക. തൈകൾ പറിച്ചുനടുമ്പോൾ വേരിന് കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. മുളക് ചെടി നട്ടശേഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |