SignIn
Kerala Kaumudi Online
Sunday, 27 September 2026 2.22 AM IST

അൽപ്പം കറിവേപ്പില മതി; മുടി ഒരിക്കലും നരയ്‌ക്കാത്ത ഡൈ തയ്യാറാക്കാം, മുടി കൊഴിച്ചിൽ മാറി ഇരട്ടിയായി വളരും

beauty

മാറിവരുന്ന കാലാവസ്ഥയും തിരക്കേറിയ ജീവിതശൈലിയും കാരണം ധാരാളം പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാകും നിങ്ങൾ. പ്രത്യേകിച്ച് മുടിയുടെ കാര്യത്തിൽ. എത്ര ശ്രദ്ധിച്ചാലും വരൾച്ചയും അകാലനരയും ഉണ്ടാവുന്നു. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നുണ്ടാവും നിങ്ങൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്.

എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

കറിവേപ്പില - ഒരു ബൗൾ

കറ്റാർവാഴ ജെൽ - 1 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

കറിവേപ്പില നന്നായി ചൂടാക്കി കരിച്ചെടുക്കുക. ശേഷം ഇതിനെ പൊടിച്ച് അരിച്ചെടുക്കണം. ഇതിലേക്ക് കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ഡൈ രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ രണ്ട് തവണ ഈ ഡൈ പുരട്ടാം. മുടി പൂർണമായും കറുത്തശേഷം പിന്നീട് നര വരുന്നെങ്കിൽ മാത്രം പുരട്ടിയാൽ മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, HOME REMEDIES, NATURAL HAIRDYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY