SignIn
Kerala Kaumudi Online
Friday, 19 June 2026 7.22 PM IST

രാവിലെ ഇഡ്ഡലി കഴിച്ച് തടി കുറയ്ക്കാം, വേണ്ടത് അഞ്ച് ചേരുവകൾ; വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം

quinoa-iddli

അരിക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന വളരെ പോഷകസമൃദ്ധമായ ഒരു ധാന്യമാണ് ക്വീൻവാ. ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായ ഇതിനെ സൂപ്പർ ഫുഡ്,​ സൂപ്പർ ഗ്രെയ്ൻ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഗ്ലൂട്ടൻ ഫ്രീയായ ക്വീൻവായിൽ പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ,​ ധാതുക്കൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ക്വീൻവാ കൊണ്ടുള്ള വിഭവങ്ങൾ. പ്രോട്ടീൻ, ഫൈബർ, അയൺ, കോപ്പർ, തയാമിൻ, വൈറ്റമിൻ ബി 6 എന്നിവയുടെ കലവറയാണ് ഈ കുഞ്ഞൻ വിത്ത്. മഗ്നീഷ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌ ഫോളേറ്റ് എന്നിവയ്ക്ക് പുറമെ അമിനോആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു പ്രോട്ടീൻ സോഴ്സ് ആയതുകൊണ്ടുതന്നെ വിശപ്പ് കുറയ്ക്കാൻ ക്വീൻവാ സഹായിക്കും.

ക്വീൻവാ കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള വിഭവമാണ് ഇഡ്ഡലി. മിതമായ ചേരുവകൾ കൊണ്ട് കൂടിയ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തിക്കാൻ ഇതിന് കഴിയും.

ക്വീൻവാ ഇഡ്ഡലി ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ

  • ക്വീൻവാ – 1 കപ്പ്
  • ഉഴുന്ന് പരിപ്പ് – ½ കപ്പ്
  • അവൽ – ¼ കപ്പ്
  • ഉലുവ – ½ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ക്വീൻവാ നന്നായി കഴുകി 4–5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഉഴുന്ന് പരിപ്പും ഉലുവയും ഒരുമിച്ചിട്ട് പ്രത്യേകം കുതിർക്കുക. അവൽ 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം ആദ്യം ഉഴുന്ന് പരിപ്പും ഉലുവയും മൃദുവായി അരച്ചെടുക്കുക. അതുകഴിഞ്ഞ് ക്വീൻവയും അവലും ചേർത്ത് അല്പം തരിയുള്ള രീതിയിൽ അരക്കുക. അരച്ചെടുത്തവ രണ്ടും ഒരുമിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. തയ്യാറാക്കിയ മാവ് 6–8 മണിക്കൂർ പുളിക്കുന്നതിനായി മാറ്റി വയ്ക്കുക. പുളിച്ചതിന് ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് 10–12 മിനിറ്റ് ആവിയിൽ വേവിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEIGHT LOSS RECIPE, QUINOA IDDLI, HEALTHY BREAKFAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY