SignIn
Kerala Kaumudi Online
Monday, 22 June 2026 3.08 PM IST

മൂന്ന് നേരവും കക്കിരിക്ക കഴിക്കുന്നവരാണോ? തിര‌ഞ്ഞെടുക്കുമ്പോൾ ഇത്തരത്തിലുള്ളവയെ ഒഴിവാക്കണം

cucumber-

നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കക്കിരിക്ക. വൈറ്റമിൻ സി,​ മഗ്നീഷ്യം,​ കാത്സ്യം,​ ഇരുമ്പ് ഫോസ്ഫറസ്,​ സിങ്ക്,​ വിറ്റാമിൻ കെ,​ ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ വിരലിലെണ്ണിയാൽ തീരാത്ത പോഷകങ്ങളാൽ സമൃദ്ധമാണ് കക്കിരിക്ക. നല്ല ജലാംശവും ഫൈബറും അടങ്ങിയതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ഇത്.

എന്നാൽ എല്ലാ കക്കിരിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവയല്ല. ഇവയിൽ 'കുക്കർബിറ്റാസിൻ' എന്ന കയ്പ്പേറിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ സംയുക്തത്തിന് നേരിയ വിഷാംശവുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചില ഇനം കക്കിരിക്ക കഴിക്കുമ്പോൾ കയ്പ്പ് അനുഭവപ്പെടുന്നത് ഇതിലാനാണ്. അങ്ങനെയുള്ളവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഇത്തരത്തിലുള്ള കക്കിരിക്ക കഴിച്ചാൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. വയറുവീർക്കൽ, ഗ്യാസ് സംബന്ധമായ അസ്വസ്ഥതകൾ, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഇവ കാരണമായേക്കാം. ദഹനശേഷി കുറഞ്ഞവർക്ക് കക്കിരിക്ക പുറംതൊലിയോട് കൂടി കഴിക്കുമ്പോഴോ അല്ലെങ്കിൽ അമിതമായി കഴിക്കുമ്പോഴോ ഈ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALAD CUCUMBER, TOXIC COMPOUND, CUCURBITACIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY