SignIn
Kerala Kaumudi Online
Sunday, 07 June 2026 12.50 AM IST

പഴങ്ങളുടെ രാജാവ് മാമ്പഴമാണെങ്കിൽ റാണി ആര്? ഉത്തരം ഇതാ

mango

മാമ്പഴം ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴത്തെ അറിയപ്പെടുന്നത്. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അപ്പോൾ പഴങ്ങളുടെ റാണി ആരാണ്. എപ്പോഴേങ്കിലും അത് ആലോചിച്ചിട്ടുണ്ടോ? എന്നാൽ അതിനുള്ള ഉത്തരമാണ് താഴെ പറയാൻ പോകുന്നത്.

പഴങ്ങളുടെ റാണി മറ്റാരുമല്ല മഴക്കാലത്ത് വിപണി കീഴടക്കുന്ന മാങ്കോസ്റ്റിനാണ്. മാങ്കോസ്റ്റിൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റിൻ ഇന്തോനേഷ്യയിൽ ഉത്ഭവിച്ച ഒരു മരമാണ്. ഇത് ഏഴ് മുതൽ 25 മീറ്റർ വരെ വളരുന്നു. പഴം ഇരുണ്ട പർപ്പിൾ നിറത്തിലുള്ളതും മധുരമുള്ളതുമാണ്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ്.

mangosteen

ഇതിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. കലോറി കുറഞ്ഞ മാങ്കോസ്റ്റിൻ പോഷകങ്ങൾ ഏറെയുള്ള പഴമാണ്. കാർബോഹെെഡ്രേറ്റ്,​ നാരുകൾ,​ ജീവകം സി,​ ബി 9,​ ബി1,​ ബി 2 എന്നിവയും കോപ്പർ മഗ്നീഷ്യം എന്നീ ധാതുക്കളും ഇതിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ പഴം സഹായിക്കുന്നു.

വിറ്റമിൻ സിയും നാരുകളും അടങ്ങിയ മാങ്കോസ്റ്റിൻ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. കൂടാതെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവും ഇതിന്റെ സത്തിനുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗുണവും രുചിയും ഒരുപോലെ മികച്ചതായതിനാലാണ് ഇതിനെ പഴങ്ങളുടെ റാണി എന്ന് വിളിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: QUEEN, FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY