
കൊല്ലം: പാലക്കാട്ട് നടന്ന സീനിയേഴ്സ് സ്പോർട്ട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തൊടിയൂർ സ്വദേശി നസീം ബീവി രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. ലോംഗ് ജംപ്, ഹർഡിൽസ് എന്നീ ഇനങ്ങളിൽ സ്വർണവും 100 മീറ്റർ ഓട്ടത്തിൽ വെള്ളിയുമാണ് കരസ്ഥമാക്കിയത്.
എൺപത് പിന്നിട്ടിട്ടും തളരാത്ത കരുത്തുമായി സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് നിരന്തരം മെഡൽ കൊയ്ത്ത് നടത്തുന്ന നസീം ബീവി ഒട്ടേറെ ദേശീയ - അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. റിട്ട. ട്രഷറി ഓഫീസായ നസീം ബീവി ഇപ്പോൾ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്. ഇടക്കുളങ്ങളങ്ങര പാരിജാതത്തിൽ റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷംസുദീനാണ് ഭാർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |