SignIn
Kerala Kaumudi Online
Saturday, 25 July 2026 1.34 AM IST

നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഖാലിസ്ഥാൻ വാദികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

vg

ലക്‌നൗ: നേപ്പാൾ അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള അഞ്ചുപേരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന.

ഖാലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ വിക്രംജിത് സിംഗ്, യു.എസ് പൗരനും ഖാലിസ്ഥാൻ അനുകൂലിയുമായ മൻവീർ സിംഗ് ധില്ലൻ എന്നിവരും ഇതിൽപ്പെടുന്നു. ഉത്തർപ്രദേശിലെ രൂപൈദിഹ അതിർത്തി പോസ്റ്ര് കടക്കാനായിരുന്നു ശ്രമം. ഖാലിസ്ഥാൻ അനുകൂല സംഘടന വാരിസ് പഞ്ചാബ് ദേ പ്രവർത്തകനാണ് വിക്രംജിത്. 2023ൽ പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയാണ് വിക്രംജിത്‌. മൻവീർ സിംഗ് പഞ്ചാബിലെ മോഗ സ്വദേശിയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് വിക്രംജിത് രണ്ടുവർഷമായി ഒളിവിലായിരുന്നു.

ഇവർക്കൊപ്പം സുരേഷ് കുമാർ പഥക്, ദിലീപ് ഉപാദ്ധ്യായ, രാഹുൽ കുമാർ എന്നിവരെയും സശസ്ത്ര സീമാ ബെല്ലും ഉത്തർ പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടി. ഉത്തർപ്രദേശിൽ തന്നെ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHALISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ