
അപകടത്തിൽപ്പെട്ടത് റോഹിൻഗ്യൻ അഭയാർത്ഥികൾ
നെയ്‌പിഡോ: മ്യാൻമർ തീരത്ത് റോഹിൻഗ്യൻ അഭയാർത്ഥികളുമായി സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 500ലേറെ പേർ കൊല്ലപ്പെട്ടെന്ന് കരുതുന്നതായി ഐക്യരാഷ്ട്ര സംഘടന (യു.എൻ). ജൂൺ അവസാനം റാഖൈൻ സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട ദുർബലമായ തടി ബോട്ടുകളാണ് മോശം കാലാവസ്ഥയിൽ കടലിൽ മുങ്ങിയത്.
ഏകദേശം 250 പേരുമായി പുറപ്പെട്ട ആദ്യ ബോട്ട് ജൂൺ അവസാനം തന്നെ അപ്രത്യക്ഷമായി. ഏകദേശം 280 പേരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് അയേയർവാഡി തീരത്തിന് സമീപം ജൂലായ് 8ന് മുങ്ങിയെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല. യു.എൻ ഏജൻസികൾ അന്വേഷണം തുടരുകയാണ്. മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ് പ്രദേശങ്ങൾ ലക്ഷ്യമാക്കിയാകാം ബോട്ടുകൾ പുറപ്പെട്ടതെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |