ലുലു ഫ്ളവർ ഫെസ്‌റ്ര് 14 മുതൽ

Wednesday 13 February 2019 12:48 AM IST
lulu

കൊച്ചി: ലുലുമാളിൽ നാലുനാൾ നീളുന്ന ഫ്ളവർ ഫെസ്‌റ്ര് 14 മുതൽ നടക്കും. ഫെസ്‌റ്രിന് മുന്നോടിയായുള്ള 'ഫ്ളവേഴ്‌സ് ഫോർ ദ ഫ്യൂച്ചർ" കാമ്പയിന് ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും നിവിൻപോളിയും ചേർന്ന് പ്ലാസ്‌‌റ്രിക് കുപ്പികൊണ്ട് തീർത്ത ചെടിച്ചട്ടിയിൽ തൈ നട്ട് തുടക്കം കുറിച്ചു. ലുലുമാൾ കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം,​ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്,​ ലുലുമാൾ മാനേജർ കെ.കെ. ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.
പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ച് ബോധവത്കരിക്കുകയും ഉപയോഗശൂന്യമായ പ്ലാ‌സ്‌റ്റിക് വസ്‌തുക്കൾ രൂപമാറ്റം വരുത്തി ചെടികളും സസ്യങ്ങളും വളർത്താനുള്ള സാദ്ധ്യത പരിചയപ്പെടുത്തുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ലുലു ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ കുട്ടികൾ ശരീരം പുഷ്‌പങ്ങൾ കൊണ്ടലങ്കരിച്ച് റാമ്പിൽ ചുവടുവയ്ക്കും. പൂക്കളും പ്രകൃതിയും പശ്ചാത്തലമാകുന്ന ഫോട്ടോഗ്രഫി മത്സരവുമുണ്ടാകും. ഫെസ്റ്റിൽ സ്‌കൂളുകൾക്കും പൊതുജനത്തിനും റിസൈക്കിൾ ചെയ്‌ത പൂച്ചട്ടികൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടംനൽകും. 15 ഓളം നഴ്‌സറികളിൽ നിന്നുള്ള പൂക്കളുടെയും സസ്യങ്ങളുടെയും വില്‍പനയും പ്രദർശനവും ഫെസ്‌റ്റിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS