വർക്കിൽ മാത്രമല്ല ലുക്കിലുണ്ട് കാര്യം,​ ആൻസൺ പോൾ തുറന്നു പറയുന്നു

അശ്വതി വിജയൻ | Sunday 06 January 2019 2:01 AM IST

cinema

അ​ഭി​ന​യ​മാ​ണോ​ ​ സം​വി​ധാ​ന​മാ​ണോ​ ​പ്രി​യ​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ആ​ൻ​സ​ൺ​ ​പോ​ൾ​ ​ഒ​രു​ ​നി​മി​ഷം​ ​ആ​ലോ​ചി​ക്കും.​ ​ര​ണ്ടും​ ​പ്രി​യം​ ​ത​ന്നെ.​ ​അ​ഭി​ന​യ​ ​മോ​ഹം​ ​കൊ​ണ്ട് ​ ആ​ക്ടിം​ഗ് ​പ​ഠി​ച്ചു,​ ​എ​ന്നാ​ൽ​ ​പ​ഠി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ​ ​കാ​മ​റ​യ്ക്ക് ​പി​ന്നി​ൽ​ ​ഒ​രു​ ​കൈ​ ​നോ​ക്കി​യാ​ലോ​ ​എ​ന്നാ​യി​ ​ചി​ന്ത.​ ​പ​ക്ഷേ,​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​ ​തു​ട​ക്കം​ ​കു​റി​ക്കാ​നി​രു​ന്ന​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യി​ട്ടാ​യി​രു​ന്നു​ ​ ആ​ൻ​സ​ന്റെ​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ത്.​ ​ആ​ ​ക​ഥ​ ​ആ​ൻ​സ​ൺ​ ​ത​ന്നെ​ ​പ​റ​യ​ട്ടെ.

'​'​എ​ന്റെ​ ​ക​രി​യ​ർ​ ​തു​ട​ങ്ങു​ന്ന​ത് ​എ​ന്നെ​ ​ത​ന്നെ​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ്.​ ​അ​​​ഭി​​​ന​​​യം​​​ ​​​പ​​​ഠി​​​ച്ചി​​​ട്ട് ​​​ നാ​​​ട്ടി​​​ൽ​​​ ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​അ​​​സി​​​സ്‌​​​റ്റ​​​ന്റ് ​​​ഡ​​​യ​​​റ​​​ക്ട​​​റാ​​​യാ​​​ൽ​​​ ​​​ കൊ​​​ള്ളാ​​​മെ​​​ന്ന് ​​​തോ​​​ന്നി.​​​ ​​​​​ ​​​ന​​​ട​​​ന്മാ​​​രൊ​​​ക്കെ​​​ ​​​പെ​​​ർ​​​ഫോം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​നേ​​​രി​​​ട്ട് ​​​കാ​​​ണാ​​​ൻ​​​ ​​​ഒ​​​രു​​​ ​​​മോ​​​ഹം. അത് ​​​ ​​​ഭാ​​​വി​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ലും​​​ ​​​ഗു​​​ണം​​​ ​​​ചെ​​​യ്യും.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ബൈ​​​ജു​​​ ​​​ജോ​​​ൺ​​​സ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​കെ.​​​ക്യൂ​​​ ​​​എ​​​ന്ന​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി.​​​ ​​​പാ​​​ർ​​​വ​​​തി​​​ ​​​ഓ​​​മ​​​ന​​​ക്കു​​​ട്ട​​​നാ​​​യി​​​രു​​​ന്നു​​​ ​​​നാ​​​യി​​​ക.​​​ ​​​ത​​​മി​​​ഴ് ​​​താ​​​രം​​​ ​​​ആ​​​ര്യ​​​യെ​​​യാ​​​ണ് ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​തു​​​ട​​​ങ്ങാ​​​റാ​​​യ​​​പ്പോ​​​ൾ​​​ ​​​ആ​​​ര്യ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​പി​​​ന്മാ​​​റി.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ​​​ ​​​ആ​​​റ​​​ടി​​​ ​​​നീ​​​ള​​​മു​​​ള്ള​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​ൻ​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​ക​​​ണ്ണി​​​ൽ​​​പ്പെ​​​ട്ട​​​ത്.​​​ ​​​അ​ങ്ങ​നെ​യാ​ണ് ​ഞാ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ത്.

ഭാഗ്യം കൂടെയുണ്ട്
അ​​​ഭി​​​ന​​​യി​​​ച്ച​​​ ​​​സി​​​നി​​​മ​​​ക​​​ളെ​​​ല്ലാം​​​ ​​​കു​​​ഴ​​​പ്പ​​​മി​​​ല്ലാ​​​തെ​​​ ​​​ഓ​​​ടി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​റെ​​​മോ​​​ ​നൂ​റു​കോ​​​ടി​​​ ​​​നേ​​​ടി​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​ആ​​​ടും​​​ ​​​അ​​​ബ്ര​​​ഹാ​​​മി​​​ന്റെ​​​ ​​​സ​​​ന്ത​​​തി​​​ക​​​ളും​​​ ​​​നൂ​​​റു​​​ ​​​ദി​​​വ​​​സം​​​ ​​​പി​​​ന്നി​​​ട്ടു.​​​ ​​​ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്ന് ​​​തോ​​​ന്നു​​​ന്നു.​​​ ​​​ഒ​​​രു​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​കി​​​ട്ടു​​​ന്നു​​​ണ്ട്.​ ​​​ഒ​​​രു​​​പാ​​​ട് ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം വ​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നു​​​ന്നു.​​​ ​​​സ​​​മ​​​യ​​​മെ​​​ടു​​​ത്ത് ​​​ന​​​ല്ല​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ​​​ആ​​​ഗ്ര​​​ഹം.​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​‌​​​ഞാ​​​ൻ​​​ ​​​സ​​​ന്തോ​​​ഷ​​​വാ​​​നാ​​​കു​​​ന്നു​​​ണ്ടോ​​​ ​​​എ​​​ന്നാ​​​ണ് ​​​നോ​​​ക്കു​​​ന്ന​​​ത്.​ ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​ മാ​​​റ​​​ണ​​​മെ​​​ന്ന​​​ ​​​ആ​​​ഗ്ര​​​ഹ​​​മൊ​​​ന്നു​​​മി​​​ല്ല.​​​ ​​​അ​​​തൊ​​​ക്കെ​​​ ​​​ ക​​​ഥ​​​യെ​​​ ​​​ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കും.​​​ ​​​മ​​​റ്റൊ​​​രു​​​ ​​​രീ​​​തി​​​യി​​​ലാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​ഏ​​​ത് ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്‌​​​താ​​​ലും​​​ ​​​അ​​​തി​​​ലെ​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണെ​​​ന്ന് ​​​സ്വ​​​യം​​​ ​​​അ​​​ങ്ങ് ​​​വി​​​ശ്വ​​​സി​​​ക്കും.​​​ ​​​ആ​​​ട് 2​​​ൽ​​​ ​​​അ​​​ണ​​​ലി​​​ ​​​സാ​​​ബു​​​വി​​​ന്റെ​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​അ​​​യാ​​​ൾ​​​ ​​​ത​​​ന്നെ​​​യാ​​​ണ്.​​​ ​​​ആ​​​ ​​​വേ​​​ഷം​​​ ​​​പ​​​ര​​​മാ​​​വ​​​ധി​​​ ​​​ന​​​ന്നാ​​​ക്കു​​​ക​​​യാ​​​ണ് ​​​എ​​​ന്റെ​​​ ​​​ജോ​​​ലി.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ചി​​​ന്തി​​​ക്കു​​​ന്ന​​​ത് ​​​എ​​​നി​​​ക്കൊ​​​രു​​​ ​​​ഊ​​​ർ​​​ജം​​​ ​​​ത​​​രാ​​​റു​​​ണ്ട്.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ
​​ ​​​ഞാ​​​ൻ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​കാ​​​ണു​​​മെ​​​ന്ന​​​ല്ലാ​​​തെ​​​ ​​​വീ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​ന്നും​​​ ​​​അ​​​തി​​​നോ​​​ട് ​​​താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​മോ​​​നേ,​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​പോ​​​യാ​​​ൽ​​​ ​​​എ​​​ത്ര​​​ ​​​രൂ​​​പ​​​ ​​​കി​​​ട്ടും,​​​ ​​​ഒ​​​രു​​​ ​​​ക​​​മ്പ​​​നി​​​ ​​​തു​​​ട​​​ങ്ങി​​​യാ​​​ൽ​​​ ​​​എ​​​ത്ര​​​ ​​​രൂ​​​പ​​​ ​​​കി​​​ട്ടും​​​ ​​​എ​​​ന്നാ​​​ണ​​​വ​​​ർ​​​ ​​​ചോ​​​ദി​​​ച്ച​​​ത്.​​​ ​​​എ​​​ല്ലാ​​​ ​​​ഫാ​​​മി​​​ലി​​​യി​​​ലെ​​​യും​​​ ​​​പോ​​​ലെ​​​ ​​​കു​​​റ​​​ച്ച് ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​കു​​​ഴ​​​പ്പ​​​മി​​​ല്ല.​​​ ​​​ഞാ​​​ൻ​​​ ​​​സി​​​നി​​​മ​​​യെ​​​ ​​​ക​​​ച്ച​​​വ​​​ട​​​മാ​​​യി​​​ ​​​ക​​​ണ്ടി​​​ല്ല.​​​ ​​​

എ​​​നി​​​ക്ക് ​​​അ​​​തൊ​​​രു​​​ ​​​പാ​​​ഷ​​​നാ​​​ണ്.​​​ ​​​സി​​​നി​​​മ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ൽ​​​ ​​​താ​​​ര​​​ങ്ങ​​​ളോ​​​ട് ​​​ ആ​​​രാ​​​ധ​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​തൃ​​​ശൂ​​​രാ​​​ണ് ​​​സ്വ​​​ദേ​​​ശ​​​മെ​​​ങ്കി​​​ലും​​​ ​​​പ​​​ഠി​​​ച്ച​​​തും​​​ ​​​വ​​​ള​​​ർ​​​ന്ന​​​തും​​​ ​​​ചെ​​​ന്നൈ​​​യി​​​ലാ​​​ണ്.​​​ ​​​അ​​​വി​​​ടു​​​ത്തെ​​​ ​​​ആ​​​രാ​​​ധ​​​ന​​​ ​​​അ​​​റി​​​യാ​​​മ​​​ല്ലോ.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​റി​​​ലീ​​​സ് ​​​ഉ​​​ത്സ​​​വ​​​മാ​​​ണ്.​​​ ​​​ഞാ​​​നി​​​പ്പോ​​​ഴും​​​ ​​​ഫ​​​സ്‌​​​റ്റ് ​​​ഡേ​​​ ​​​ഫ​​​സ്‌​​​റ്റ് ​​​ഷോ​​​യ്‌​​​ക്ക് ​​​പോ​​​കാ​​​റു​​​ണ്ട്.​​​ ​​​സി​​​നി​​​മാ​​​ക്കാ​​​റ്റ​​​ടി​​​ച്ച് ​​​വ​​​ള​​​ർ​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ന​​​ട​​​നാ​​​വ​​​ണ​​​മെ​​​ന്ന് ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും​​​ ​​​തോ​​​ന്നു​​​മ​​​ല്ലോ.​​​ ​​​ആ​​​ഗ്ര​​​ഹം​​​ ​​​മാ​​​ത്ര​​​മു​​​ണ്ടാ​​​യാ​​​ൽ​​​ ​​​പോ​​​രാ.​​​ ​​​അ​​​തി​​​ന് ​​​സ​​​മ​​​യം​​​ ​​​കൊ​​​ടു​​​ക്കു​​​ക​​​യും​​​ ​​​പ​​​ഠി​​​ക്കു​​​ക​​​യും​​​ ​​​വേ​​​ണ​​​മെ​​​ന്നു​​​ ​​​ തോ​​​ന്നി​​​യ​​​തു​​​കൊ​​​ണ്ട് ​​​ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് ​​​ശേ​​​ഷം​​​ ​​​അ​​​ഭി​​​ന​​​യം​​​ ​​​പ​​​ഠി​​​ക്കാ​​​ൻ​​​ ​​​പോ​​​യി.​​​ ​​​മും​​​ബ​​​യി​​​ൽ​​​ ​​​അ​​​നു​​​പം​​​ ​​​ഖേ​​​റി​​​ന്റെ​​​ ​​​ആ​​​ക്‌​​​ടിം​​​ഗ് ​​​സ്കൂ​​​ളി​​​ലാ​​​ണ് ​​​പ​​​ഠി​​​ച്ച​​​ത്.​​​ ​

കട്ട തയ്യാറെടുപ്പ്
കെ.​​​ ​​​ക്യു​​​വി​​​ന് ​​​ശേ​​​ഷ​​​മു​​​ള്ള​​​ ​​​ബ്രേ​​​ക്കി​​​ൽ​​​ ​​​സി​​​നി​​​മ​​​യൊ​​​ന്നും​​​ ​​​ചെ​​​യ്യാ​​​തെ​​​ ​​​വ​​​ർ​​​ക്കൗ​​​ട്ടൊ​​​ക്കെ​​​യാ​​​യി​​​ ​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ശ​​​രീ​​​രം​​​ ​​​ന​​​ന്നാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​ല​​​ക്ഷ്യം.​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്താ​​​ണ് ​​​ഫി​​​ലിം​​​ ​​​ഫെ​​​യ​​​ർ​​​ ​​​അ​​​വാ​​​ർ​​​ഡി​​​ൽ​​​ ​​​വ​​​ച്ച് ​​​ജ​​​യേ​​​ട്ട​​​നെ​​​ ​​​(​​​ജ​​​യ​​​സൂ​​​ര്യ​​​)​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്​.​​​ ​​​ഒ​​​രു​​​ ​​​മാ​​​സം​​​ ​​​ക​​​ഴി​​​‌​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​പു​​​ള്ളി​​​ ​​​വി​​​ളി​​​ച്ച് ​​​ര​​​ഞ്ജി​​​ത്തേ​​​ട്ട​​​നെ​​​ ​​​(​​​ര​​​ഞ്ജി​​​ത്ത് ​​​ശ​​​ങ്ക​​​ർ​​​)​​​​​​​ ​​​പോ​​​യി​​​ ​​​കാ​​​ണാ​​​ൻ​​​ ​​​പ​​​റ​​​‍​​​ഞ്ഞു.​​​ ​​​ഈ​​​ ​​​മ​​​സി​​​ലൊ​​​ക്കെ​​​ ​​​ക​​​ണ്ടി​​​ട്ട് ​​​വി​​​ളി​​​ച്ച​​​താ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​വി​​​ചാ​​​രം.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ര​​​ഞ്ജി​​​ത്തേ​​​ട്ട​​​നെ​​​ ​​​കാ​​​ണു​​​ന്ന​​​തി​​​ന് ​​​മു​​​മ്പു​​​ള്ള​​​ ​​​ര​​​ണ്ടാ​​​ഴ്‌​​​ച​​​ ​​​ര​​​ണ്ടു​​​ ​​​നേ​​​രം​​​ ​​​വീ​​​തം​​​ ​​​വ്യാ​​​യാ​​​മം​​​ ​​​ചെ​​​യ്‌​​​ത് ​​​ക​​​ട്ട​​​ ​​​മ​​​സി​​​ലു​​​മാ​​​യി​​​ട്ടാ​​​ണ് ​​​പോ​​​കു​​​ന്ന​​​ത്.​​​ ​​​പ​​​ക്ഷേ,​​​​​​​ ​​​എ​​​ന്നെ​​​ ​​​ക​​​ണ്ട​​​യു​ട​നേ​ ​​​ ​​​ര​​​ഞ്ജി​​​ത്തേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു,​​​​​​​ ​​​മോ​​​നേ​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ് ​​​നീ​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ത്.​​​ ​​​എ​​​ന്റെ​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു​​​വി​​​ന് 40​​​ ​​​വ​​​യ​​​സു​ണ്ട്.​​​ ​​​അ​​​തി​​​ന് ​​​കു​​​റ​​​ച്ച് ​​​വ​​​യ​​​റും​​​ ​​​ക​​​വി​​​ളു​​​മൊ​​​ക്കെ​​​ ​​​വേ​​​ണം.​​​ ​​​ഇ​​​തു​​​കേ​​​ട്ട് ​​​ഞെ​​​ട്ടി​​​പ്പോ​​​യെ​​​ങ്കി​​​ലും​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ​​​ക്ക് ​​​ഞാ​​​ൻ​​​ ​​​ത​​​ടി​​​യൊ​​​ക്കെ​​​ ​​​വ​​​ച്ച് ​​​റെ​​​ഡി​​​യാ​​​യി​​​ ​​​ചെ​​​ന്നു.​​​ ​​​സ്ക്രീ​​​നി​​​ൽ​​​ ​​​ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് ​​​ആ​​​ ​​​മാ​​​റ്റ​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണം​​​ ​​​എ​​​നി​​​ക്ക് ​​​മ​​​ന​​​സി​​​ലാ​​​യ​​​ത്.​​​ ​​​അ​​​തൊ​​​രു​​​ ​​​തി​​​രി​​​ച്ച​​​റി​​​വാ​​​യി​​​രു​​​ന്നു.​​​ ​​​ശ​​​രീ​​​ര​​​ത്തി​​​ൽ​​​ ​​​മാ​​​റ്റം​​​ ​​​വ​​​രു​​​ത്തി​​​യാ​​​ൽ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന് ​​​ഗു​​​ണം​​​ ​​​ചെ​​​യ്യു​​​മെ​​​ന്ന് ​​​മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത് ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ്.

സെലക്ടീവാണ്
കിട്ടു​ന്ന​ ​വേ​ഷ​മേ​താ​യാ​ലും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ത​യ്യാ​റ​ല്ല.​ ​ക​​​ഥ​​​യ്‌​​​ക്കോ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നോ​​​ ​​​എ​​​ന്നെ​​​ ​​​സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യ​​​ണം.​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​യ്‌​​​ത​​​ ​​​പ​​​ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഇ​​​ന്നു​​​വ​​​രെ​​​ ​​​ക​​​ണ്ടി​​​ട്ടു​​​പോ​​​ലും​​​ ​​​ഇ​​​ല്ലാ​​​ത്ത​​​വ​​​യാ​​​ണ്.​​​ ​​​ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ​​​ആ​​​ട് 2​​​ലെ​​​ ​​​അ​​​ണ​​​ലി​​​ ​​​സാ​​​ബു.​​​ ​​​അ​​​ത്ത​​​രം​​​ ​​​രൂ​​​പ​​​മോ​​​ ​​​സ്വ​​​ഭാ​​​വ​​​മോ​​​ ​​​ഉ​​​ള്ള​​​ ​​​ആ​​​രെ​​​യും​​​ ​​​എ​​​നി​​​ക്ക് ​​​അ​​​റി​​​യി​​​ല്ല.​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​മി​​​ഥു​​​ൻ​​​ ​​​മാ​​​നു​​​വ​​​ൽ​​​ ​​​ഇ​​​തേ​​​ക്കു​​​റി​​​ച്ച് ​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​സാ​​​ബു​​​വി​​​നെ​​​ ​​​സ​​​ങ്ക​​​ല്പി​​​ച്ച് ​​​നോ​​​ക്കി.​​​ ​​​പി​​​ന്നെ​​​ ​​​‌​​​ഞ​​​ങ്ങ​​​ൾ​​​ ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​അ​​​ണ​​​ലി​​​ ​​​ചീ​​​റ്റു​​​മെ​​​ന്ന് ​​​മി​​​ഥു​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​അ​​​തി​​​ന് ​​​പ​​​ക​​​രം​​​ ​​​പാ​​​ക്ക് ​​​മു​​​റു​​​ക്കി​​​ ​​​തു​​​പ്പി.​​​ ​​​മു​​​ടി​​​യൊ​​​ക്കെ​​​ ​​​കെ​​​ട്ടി​​​വ​​​ച്ച് ​​​എ​​​ന്നെ​​​ ​​​ആ​​​കെ​​​ ​​​ക​​​റു​​​പ്പി​​​ച്ചെ​​​ടു​​​ത്തു.​​​ ​​​ന​​​ല്ല​​​ ​​​ര​​​സ​​​മാ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ ​​​മേ​​​ക്കോ​​​വ​​​ർ.

വില്ലനായും തിളങ്ങി
'സു​​​ധി​​​വാ​​​ത്മീ​​​കം"​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​ഊ​​​ഴ​​​വും​​​ ​​​ത​​​മി​​​ഴി​​​ൽ​​​ ​​​റെ​​​മോ​​​യും​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​ര​​​ണ്ടും​​​ ​​​വി​​​ല്ല​​​ൻ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​ഷൂ​​​ട്ടിം​​​ഗും​​​ ​​​ഒ​​​രേ​​​ ​​​സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു.​​​ ​​​ര​​​ണ്ടി​​​ലെ​​​യും​​​ ​​​ലു​​​ക്ക് ​​​ഏ​​​ക​​​ദേ​​​ശം​​​ ​​​ഒ​​​രു​​​പോ​​​ലെ​​​യാ​​​യ​​​തു​​​ ​​​കാ​​​ര​​​ണ​​​മാ​​​ണ് ​​​ഒ​​​രേ​​​സ​​​മ​​​യം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ത്.​​​ ​​​അ​​​തി​​​നു​​​വേ​​​ണ്ടി​​​ ​​​വീ​​​ണ്ടും​​​ ​​​ജി​​​മ്മി​​​ൽ​​​ ​​​പോ​​​യി​​​ ​​​മ​​​സി​​​ലൊ​​​ക്കെ​​​ ​​​റെ​​​ഡി​​​യാ​​​ക്കി.​​​ ​​​പി​​​ന്നെ​​​ ​​​ചെ​​​റി​​​യൊ​​​രു​​​ ​​​ബ്രേ​​​ക്കെ​​​ടു​​​ത്തു.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​ബി​​​ജോ​​​യ് ​​​ന​​​മ്പ്യാ​​​രു​​​ടെ​​​ ​​​സോ​​​ളോ​​​ ​​​എ​​​ന്നെ​​​ത്തേ​​​ടി​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​
സോ​​​ളോ​​​യി​​​ലെ​​​ ​​​ജ​​​സ്‌​​​റ്റി​​​ൻ​​​ ​​​ഒ​​​രു​​​ ​​​ഫാ​​​മി​​​ലി​​​മാ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​ക്ളൈ​​​മാ​​​ക്സി​​​ലെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​രം​​​ഗം​​​ ​​​ശ​​​രി​​​ക്കും​​​ ​​​വെ​​​ല്ലു​​​വി​​​ളി​​​ ​​​ഉ​​​യ​​​ർ​​​ത്തി.​​​ ​​​ ​അ​​​തു​​​ക​​​ഴി​​​ഞ്ഞാ​​​ണ് ​​​ക​​​ല​​​ ​​​വി​​​പ്ള​​​വം​ ​പ്ര​​​ണ​​​യ​​​വും​​​ ​​​ആ​​​ടും​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​നാ​​​ട​​​ൻ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ചെ​​​യ്‌​​​താ​​​ൽ​​​ ​​​എ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​കും​​​ ​​​എ​​​ന്ന​​​റി​​​യാ​​​നാ​​​ണ് ​​​ക​​​ല​​​ ​​​വി​​​പ്ള​​​വം​​​ ​​​പ്ര​​​ണ​​​യം​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.​​​ ​​​അ​​​തു​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴേ​​​ക്കും​​​ ​​​അ​​​ബ്ര​​​ഹാ​​​മി​​​ന്റെ​​​ ​​​സ​​​ന്ത​​​തി​​​ക​​​ളെ​​​ത്തി.​ ​ഇ​പ്പോ​ഴും​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു.​ ​എ​ന്താ​യാ​ലും​​​ ​​​ ​​​ഈ​​​ ​​​യാ​​​ത്ര​​​ ​​​ഞാ​​​ൻ​​​ ​​​ശ​​​രി​​​ക്കും​​​ ​​​ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA