കാ​ർ​ത്തി​യു​ടെ​ ​റൊ​മാ​ന്റി​ക് ​അ​ഡ്വ​ഞ്ച​ർ​ ​ആ​ക്ഷ​ൻ​ ​ചി​ത്രം ദേ​വ് ഫെ​ബ്രു​വ​രി​ 14​ ​ന്

Tuesday 12 February 2019 1:39 AM IST
kollywood

കാ​ർ​ത്തി​ ​നാ​യ​ക​നാ​വു​ന്ന​ ​റൊ​മാ​ന്റി​ക് ​അ​ഡ്വ​ഞ്ച​ർ​ ​ആ​ക് ​ഷ​ൻ​ ​ചി​ത്ര​മായ ദേ​വ് ​ഫെ​ബ്രു​വ​രി​ 14​ ​ന് ​ലോ​ക​മെ​മ്പാ​ടും​ റി​ലീ​സ് ​ചെ​യ്യും. ധീ​ര​ൻ​ ​അ​ധി​കാ​രം​ ​ഒ​ന്ന് എ​ന്ന​ ​വി​ജ​യ​ ​ചി​ത്ര​ത്തി​ൽ​ ​കാ​ർ​ത്തി​ക്കൊ​പ്പം​ ​ജോ​ടി​ ​ചേ​ർ​ന്ന​ ​രാകു​ൽ​ ​പ്രീ​ത് ​സിം​ഗാ​ണ് ദേ​വി​ലും​ ​നാ​യി​ക.​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​ൻ​ ​ര​ജ​ത് ​ര​വി​ ​ശ​ങ്ക​ർ​ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ ഈ ചി​ത്ര​ത്തി​ൽ​ മു​തു​രാ​മ​ൻ,​പ്ര​കാ​ശ് ​രാ​ജ്,​ ​ര​മ്യാ​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രും മു​ഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.

നായി​ക രാകുൽ പ്രീത് സി​ംഗി​ന്റെ അമ്മ വേഷമാണ് ദേവി​ൽ രമ്യാകൃഷ്ണൻ അവതരി​പ്പി​ക്കുന്നത്. അമ്മ - മകൾ ബന്ധത്തി​ന്റെ തീവ്രത വരച്ചുകാട്ടുന്ന അനവധി​ രംഗങ്ങൾ ചി​ത്രത്തി​ലുണ്ടെന്ന് സംവി​ധായകൻ ര​ജ​ത് ​ര​വി​ ​ശ​ങ്ക​ർ​ ​ പറയുന്നു.
ഹാ​രി​സ് ​ജ​യ​രാ​ജാ​ണ് ​സം​ഗീതസം​വി​ധാ​യ​ക​ൻ.​ഒ​രു​ ​സ​ഞ്ചാ​ര​ ​ചി​ത്ര​മെ​ന്നു​ ​കൂ​ടി​ ​ചി​ത്ര​ത്തെ​ ​വി​ശേ​ഷി​പ്പി​ക്കാം. ഉ​ക്രെ​യ്ൻ,​ഡ​ൽ​ഹി,​ ​കുളു​ ​മ​ണാ​ലി,​ഹൈ​ദ​രാ​ബാ​ദ്,​ ​മും​ബ​യ്,​ ​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.​ ​പ്രി​ൻ​സ് ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റിൽ ല​ക്ഷ്മ​ൺ​ ​കു​മാ​റാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA