സംരക്ഷിച്ചു കൊണ്ട് ഉപയോഗിക്കുന്ന പാരമ്പര്യം

സദ്ഗുരു, ഇഷ ഫൌണ്ടേഷൻ | Wednesday 28 November 2018 12:06 AM IST
sadhguru1

ന​ദി​ക​ളു​ടെ​ ​ജീ​വ​ചൈ​ത​ന്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി​ ​സ​ദ്ഗു​രു​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​പ​ദ്ധ​തി​യു​ടെ​ ​രൂ​പ​രേ​ഖ​യി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​ന​ദി​ക​ളോ​ടു​ള്ള​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ആ​രാ​ധ​ന,​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ത്മീ​യ​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ആ​ ​സ്വ​ഭാ​വം​ ,​​​ ​പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ​ ​ക​ണ്ട​റി​ഞ്ഞ് ​അ​നു​ഭ​വി​ക്കാ​നും​ ​മൗ​ലിക​ത​യ്‌​ക്ക് ​കോ​ട്ടം​ത​ട്ടാ​തെ​ ​അ​വ​യെ​ ​സൂ​ക്ഷി​ക്കാ​നും​ ​ന​മ്മു​ടെ​ ​പൂ​ർ​വി​ക​രെ​ ​പ്രാ​പ്ത​രാ​ക്കി.​ ​മ​നു​ഷ്യ​ർ​ ​ന​ദി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​മ​ന​സി​രു​ത്തി​യി​രു​ന്നു.​ ​ന​ദീ​ജ​ലം​ ​അ​മി​ത​മാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.​ ​പ​ര​സ്പ​രം​ ​സ​ഹാ​യി​ച്ചും​ ​സ​ഹ​ക​രി​ച്ചു​മു​ള്ള​ ​നി​ല​നി​ല്പാ​യി​രു​ന്നു​ ​കാ​ല​ങ്ങ​ളാ​യി​ ​മ​നു​ഷ്യ​നും​ ​ന​ദി​ക​ളും​ ​ത​മ്മി​ൽ​ ​നി​ല​നി​ന്നി​രു​ന്ന​ ​ബ​ന്ധം.


ഇ​ന്ന​ത്തെ​ ​ന​ദി​ക​ളു​ടെ​ ​ശോ​ച​നീ​യ​ ഗ​തി​ക്ക് ​കാ​ര​ണമായി​ ​ജ​ന​സം​ഖ്യാ​ ​വ​ർ​ദ്ധ​ന​യെയും​ ​സ​മൂ​ഹ​ത്തി​ന്റെ​ ​മാ​റ്റ​ങ്ങ​ളെയും ​മാത്രം ​കു​റ്റ​പ്പെടുത്തരുത്.​ ​ച​രി​ത്രാ​തീ​ത​കാ​ലം​ ​മു​ത​ൽ​ക്കേ​ ​ഇ​വി​ടെ​ ​ജ​ല​സേ​ച​ന​ ​പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​കു​ള​ങ്ങ​ളും,​ ​കി​ണ​റു​ക​ളും,​ ​തോ​ടു​ക​ളും,​ ​അ​ണ​ക്കെ​ട്ടു​ക​ളും​ ​നി​ർ​മ്മി​ച്ചി​രു​ന്ന​തി​ന്റെ​ ​സൂ​ച​ന​ ​പു​രാ​ണ​ങ്ങ​ളി​ൽ​ ​കാ​ണാം.​ ​അ​വ​ർ​ ​അ​വ​ ​സ​മ​ർ​ത്ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും​ ​സം​ര​ക്ഷി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.


ന​ദീ​ജ​ലം​ ​തോ​ടു​ക​ൾ​ ​വ​ഴി​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് ​ധാ​ന്യ​ങ്ങ​ൾ​ ​വി​ള​യി​ച്ചി​രു​ന്ന​താ​യി​ ​സി​ന്ധു​ന​ദീ​ത​ട​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​ശേ​ഷി​പ്പു​ക​ളി​ൽ​ ​നി​ന്നും​ ​മ​ന​സി​ലാ​ക്കാം.​ ​അ​താ​ക​ട്ടെ​ 5000​ ​പ​രം കൊ​ല്ല​ങ്ങ​ൾ​ ​പ​ഴ​ക്ക​മു​ള്ള​തു​മാ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​വെ​ള്ളം​ ​ല​ഭി​ച്ചി​രു​ന്ന​ത് ​മി​ക്ക​വാ​റും​ ​ഉ​പ​രി​ത​ല​ ​ജ​ല​സ്രോ​ത​സു​ക​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​ചെ​റി​യൊ​രു​ ​ശ​ത​മാ​നം​ ​ആ​ഴം​ ​കു​റ​ഞ്ഞ​ ​കി​ണ​റു​ക​ളി​ൽ​നി​ന്നും​ ​എ​ടു​ത്തി​രു​ന്നു.​ ​ന​ദി​ക​ളി​ൽ​ ​ചെ​റി​യ​ ​അ​ണ​ക​ൾ​കെ​ട്ടി​ ​വെ​ള്ളം​ ​ത​ട​ഞ്ഞു​നി​റുത്തി​ ​ജ​ല​സേ​ച​ന​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
മ​ഹാ​രാ​ഷ്ട്ര​യി​ൽ​ 3700​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ജ​ല​സേ​ച​ന​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​മൗ​ര്യ​രാ​ജാ​ക്ക​ന്മാ​രു​ടെ​ ​ഭ​ര​ണ​കാ​ല​ത്ത്,​ ​കൃ​ഷി​ക്കാ​ർ​ ​ന​ദി​ക​ളി​ൽ​നി​ന്നും​ ​വ​യ​ലു​ക​ളി​ലേ​ക്ക് ​വെ​ള്ള​മെ​ത്തി​ക്കാ​ൻ​ ​വി​ശേ​ഷാ​ൽ​ ​നി​കു​തി​ക​ള​ട​ച്ചി​രു​ന്ന​ത്രെ.


സം​ഘ​കാ​ല​ ​ക​വി​ത​ക​ളി​ൽ​ ​ ​താ​മ്ര​പ​ർ​ണ്ണി​യാ​റി​നെ​ ​വ​ർ​ണി​ക്കു​ന്നു​ണ്ട്.​ ​അ​തി​ന്റെ​ ​തീ​ര​ങ്ങ​ളി​ൽ​ ​നെ​ല്ല് ​സ​മൃ​ദ്ധ​മാ​യി​ ​കൃ​ഷി​ചെ​യ്തി​രു​ന്നു.​ ​ചോ​ള​പാ​ണ്ഡ്യ​ ​രാ​ജാ​ക്ക​ൻ​മാ​രു​ടെ​ ​കാ​ല​ത്ത് ​ത​മി​ഴ്നാ​ട്ടി​ൽ​ ​ജ​ല​സേ​ച​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ർ അ​തി​നാ​യി​ ​പ​ല​ ​പു​തി​യ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​കാ​വേ​രി​യി​ൽ​ 1800​ ​കൊ​ല്ലം​ ​മു​മ്പേ​ ​വ​ള​രെ വ​ലി​യൊ​രു​ ​അ​ണ​ക്കെ​ട്ട് ​നി​ർ​മ്മി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​മാ​തൃ​ക​ ​ഇ​പ്പോ​ഴും​ ​ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്.


ആ​രം​ഭ​ദ​ശ​യി​ൽ​ ​ജ​ല​സേ​ച​ന​മെ​ന്നാ​ൽ​ ​തോ​ടു​ക​ൾ​ ​വ​ഴി​ ​ന​ദീ​ജ​ലം​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ജ​ല​സം​ഭ​ര​ണി​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​അ​തി​ന് ഏ​രി​ക​ൾ​ ​എ​ന്നാ​ണ് ​പേ​ര്.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​അ​വ​ ​ക​ല്യാ​നി​ക​ളാ​ണ്.​ ​രാ​ജ​സ്ഥാ​നി​ൽ​ ​ബേ​ഡി​ക​ൾ​ ​എ​ന്നും​ അ​റി​യ​പ്പെ​ടു​ന്നു.​ ​ച​വി​ട്ടു​പ​ടി​ക​ളി​ലൂ​ടെ​ ​ഇ​റ​ങ്ങി​ച്ചെ​ല്ലാ​വു​ന്ന​ ​കി​ണ​റു​ക​ളും​ ​അ​വി​ടെ ധാ​രാ​ള​മാ​യി​രു​ന്നു.​ ​ഈ​ ​സം​ഭ​ര​ണി​ക​ളെ​ല്ലാം​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​ത് ​മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ​ ​ന​ദി​യി​ലേ​ക്ക് ​വ​ലി​യ​ ​അ​ള​വി​ൽ​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​വെ​ള്ളം​ ​ശേ​ഖ​രി​ച്ചു​വ​യ്‌​ക്കാ​ൻ​ ​വേ​ണ്ടി​യാ​യി​രു​ന്നു.​ ​ശേ​ഷി​ച്ച​ ​വെ​ള്ളം ന​ദി​യി​ലേ​ക്ക് ​ഒ​ഴു​കി​പ്പോ​കാ​ത്ത​വി​ധം​ ​അ​ട​ച്ചു​റ​പ്പു​ള്ള​താ​യി​രു​ന്നു.​ ​അ​വ​യു​ടെ​ ​നി​ർ​മ്മാ​ണം​ ​അ​ത്ര​ ​സാ​ങ്കേ​തി​ക​ ​മേ​ന്മ​യു​ള്ള​താ​യി​രു​ന്നു.


ഹാ​ര​പ്പ​ൻ​ ​കാ​ല​ത്തി​നു​ശേ​ഷം​ ​ഒ​രു​ ​സ​മൂ​ഹ​മെ​ന്ന​ ​നി​ല​യി​ൽ​ ​നാം​ ​വ​ലി​യ​ ​ക്ലേ​ശം​ ​കൂ​ടാ​തെ​യാ​ണ് ​ഇ​തു​വ​രെ​ ​നി​ല​നി​ന്ന​ത്.​ ​എ​ന്നാ​ലി​ന്ന് ​സ്ഥി​തി​ ​മാ​റി.​ ​ന​മ്മു​ടെ​ ​പ്ര​കൃ​തി​ ​വി​ഭ​വ​ങ്ങ​ളെ​ല്ലാം​ ​അ​തി​വേ​ഗം​ ​ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ജ​ല​സേ​ച​ന​ത്തി​നാ​യും,​ ​ജ​ലം​ ​വ​ഴി​യു​ള്ള​ ​വ്യാ​പാ​ര​ങ്ങ​ൾ​ക്കാ​യും,​ ​ദൈ​നം​ദി​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും​ ​ന​മ്മ​ൾ​ ​ഒ​രു​വി​ധം​ ​ന​ന്നാ​യി​ ​ജ​ല​മു​പ​യോ​ഗി​ച്ച് ​വ​ന്നി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​പൊ​ടു​ന്ന​നെ​ ​ഇ​ങ്ങ​നെ​യൊ​രു​ ​പ്ര​തി​സ​ന്ധി​ ​എ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു​?​ ​കു​ള​ങ്ങ​ളും​ ​ത​ടാ​ക​ങ്ങ​ളും​ ​പു​ഴ​ക​ളും​ ​വ​റ്റി​വ​ര​ണ്ടു​ ​പോ​വു​ക​യാ​ണ​ല്ലോ.​ ​ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്റെ​ ​ക്ര​മാ​തീ​ത​മാ​യ​ ​ചൂ​ഷ​ണ​മാ​ണ് ​ഒ​രു​ ​കാ​ര​ണം.​ ​അ​തി​നെക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നു​ ​മു​മ്പ്,​ ​മ​നു​ഷ്യ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ന​ദി​ക​ൾ​ക്കു​ള്ള​ ​സ്ഥാ​ന​മെ​ന്താ​ണെ​ന്ന് ​വി​സ്ത​രി​ച്ചു​ ​കാ​ണേ​ണ്ട​തു​ണ്ട്.

(​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​ന​മു​ള്ള​ 50​ ​വ്യ​ക്തി​ക​ളി​ൽ​ ​ഒ​രാ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ദ്ഗു​രു,​ ​യോ​ഗി​യും​ ​ആ​ത്മ​ജ്ഞാ​നി​യും​ ​ദീർ​ഘ​ദ​ർ​ശി​യും​ ​ബെ​സ്റ്റ് ​സെ​ല്ലിം​ഗ് ​ഓ​ത​റു​മാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശി​ഷ്ട​ ​സേ​വ​ന​ത്തി​ന് ​ഭാ​ര​ത​ ​സ​ർ​ക്കാ​ർ​ 2017​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൈ​നി​കേ​ത​ര​ ​ബ​ഹു​മ​തി​യാ​യ​ ​പ​ദ്മ​വി​ഭൂ​ഷ​ൺ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു​ ​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT