ജീവിതോത്കർഷത്തിന്റെ തീർത്ഥാടനം

സ്വാമി വിശുദ്ധാനന്ദ പ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘ | Monday 31 December 2018 12:18 AM IST

-guruprakasham-

ഹൃ​ദ​യാ​ന്ത​ർ​ഗ​ത​മാ​യ​ ​ഒ​രു​ ​സ​ഞ്ചാ​ര​മാ​ണ് ​യ​ഥാ​ർ​ത്ഥ​ ​തീ​ർ​ത്ഥാ​ട​നം.​ ​ഈ​ ​അ​ർ​ത്ഥ​ത്തി​ൽ​ ​സ്വ​ത​ന്ത്ര​മാ​യ​ ​ആ​ത്മീ​യാ​നു​ഭൂ​തി​യി​ലേ​ക്കു​ ​പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള​ ​വാ​താ​യ​ന​ങ്ങ​ൾ​ ​തു​റ​ന്നി​ടു​ന്ന​ ​അ​തി​മ​ഹ​ത്താ​യൊ​രു​ ​ദാ​ർ​ശ​നി​ക​ ​പ്ര​യാ​ണ​മാ​ണ് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​മെ​ന്നു​ ​പ​റ​യാം.​ ​

സ​ർ​വ്വാ​ത്മ​ഭാ​വ​ത്തി​ന്റെ​ ​ഉ​ൾ​ക്കാ​ഴ്ച​യി​ലൂ​ടെ​ ​ല​ഭ്യ​മാ​കു​ന്ന​ ​ചി​ത്ത​ശു​ദ്ധി​യു​ടെ​യും​ ​പ്ര​ബു​ദ്ധ​ത​യു​ടെ​യും​ ​പു​തു​വെ​ളി​ച്ച​ത്താ​ലാ​ണ് ​ജീ​വി​ത​ത്തി​ന്റെ​യും​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​ലോ​ക​ത്തി​ന്റെ​യും​ ​അ​ഭ്യു​ന്ന​തി​ക്കു​ള്ള​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​തു​റ​ന്നു​ത​രു​ന്ന​ത്.​ ​അ​ജ്ഞ​ത​യു​ടെ​ ​എ​ല്ലാ​ ​പാ​ശ​ങ്ങ​ളെ​യും​ ​ജ്ഞാ​ന​വി​ജ്ഞാ​ന​ങ്ങ​ളു​ടെ​ ​പ്ര​വാ​ഹം​ ​കൊ​ണ്ട് ​നീ​ക്കി​ ​മ​നു​ഷ്യ​നെ​ ​സ​മ്പൂ​ർണ​മാ​യ​ ​മാ​ന​വി​ക​ത​ ​തി​ങ്ങി​വി​ങ്ങു​ന്ന​ ​വി​ശ്വ​പൗ​ര​ന്മാ​രാ​യി​ ​രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​ജ്ഞാ​ന​ക​ർ​മ്മ​ ​യോ​ഗാ​ത്മ​ക​ത​ ​പ​ക​രു​ന്ന​ ​ലോ​ക​ത്തെ​ ​ഒ​രേ​യൊ​രു​ ​തീ​ർ​ത്ഥാ​ട​ന​മാ​ണി​ത്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​മ​നു​ഷ്യ​വ​ർ​ഗ്ഗോ​ദ്ധാ​ര​ണ​ത്തി​ന്റെ​ ​ദാ​ർ​ശ​നി​ക​ഭാ​ഷ്യ​മാ​ണ് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​മെ​ന്നു​ ​വി​ല​യി​രു​ത്താം.


വി​ശ്വാ​സ​ത്തി​ന്റെ​യും​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ​യും​ ​അ​മാ​നു​ഷി​ക​ത​യു​ടെ​യും​ ​ക​ല​വ​റ​യാ​യി​ത്തീ​രു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​ങ്ങ​ളു​ടെ​ ​പെ​രു​ക്കം​ ​തീ​ർ​ത്ഥാ​ട​ക​നെ​ ​ചെ​റു​താ​ക്കും.​ ​ഇ​വി​ടെ​ ​ഓ​രോ​ ​തീ​ർ​ത്ഥാ​ട​ക​നെ​യും​ ​വ​ലു​താ​ക്കു​ന്ന​തി​നു​ള്ള​ ​ഉ​ള​ള​ട​ക്കം​ ​കൊ​ണ്ടാ​ണു​ ​ഗു​രു​ദേ​വ​ൻ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തെ​ ​നി​ത്യ​പ്ര​സ​ക്ത​മാ​ക്കു​ന്ന​ത്.


തീ​ർ​ത്ഥാ​ട​ന​ല​ക്ഷ്യ​ങ്ങ​ളാ​യി​ ​ഗു​രു​ദേ​വ​ൻ​ ​ക​ല്പി​ച്ച​ ​എ​ട്ടു​ ​വി​ഷ​യ​ങ്ങ​ളും​ ​ഏ​വ​ർ​ക്കും​ ​സു​വി​ദി​ത​മാ​ണ്.​ ​വി​ദ്യാ​ഭ്യാ​സം,​ ​ശു​ചി​ത്വം,​ ​ഈ​ശ്വ​ര​ഭ​ക്തി,​ ​സം​ഘ​ട​ന,​ ​കൃ​ഷി,​ ​ക​ച്ച​വ​ടം,​ ​കൈ​ത്തൊ​ഴി​ൽ,​ ​സാ​ങ്കേ​തി​ക​ ​ശാ​സ്ത്ര​പ​രി​ശീ​ല​നം​-​ ​ഈ​ ​വി​ഷ​യ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ​ ​വ്യ​ക്തി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​സ​മൂ​ഹ​ത്തി​നും​ ​ലോ​ക​ത്തി​നും​ ​അ​ഭ്യു​ന്ന​തി​യു​ടെ​ ​മാ​ർ​ഗ്ഗ​ങ്ങ​ൾ​ ​തു​റ​ന്നു​കി​ട്ടു​ന്ന​ത​ല്ല.​ ​ഏ​തു​ ​ശാ​സ്ത്ര​യു​ഗ​ത്തി​നും​ ​ഈ​ ​വി​ഷ​യ​ങ്ങ​ൾ​കൊ​ണ്ട​ല്ലാ​തെ​ ​ഒ​രി​ഞ്ച് ​പോ​ലും​ ​മു​ന്നോ​ട്ടു​ ​പോ​കു​വാ​നാ​വി​ല്ലെ​ന്ന​ ​സ​ത്യം​ ​ഇ​ന്നു​ ​ശാ​സ്ത്ര​കാ​ര​ന്മാ​ർ​ക്കും​ ​ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.​ ​അ​ത്ര​മാ​ത്രം​ ​ശാ​സ്ത്രീ​യാ​വ​ബോ​ധം​ ​പ​ക​ർ​ന്നു​ ​ത​രും​ ​വി​ധ​മാ​ണ് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​ഗു​രു​ദേ​വ​ൻ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ആ​ ​പ​വി​ത്ര​മാ​യ​ ​ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളു​ടെ​ ​പ​ര​മാ​വ​ധി​ ​പ​ക​രു​വാ​നാ​ണ് ​ശി​വ​ഗി​രി​മ​ഠം​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​യൂ​ന്നി​യി​ട്ടു​ള്ള​ത്.​ ​വി​ദ​ഗ്ദ്ധ​ന്മാ​രെ​ ​ക്ഷ​ണി​ച്ചു​വ​രു​ത്തി​ ​തീ​ർ​ത്ഥാ​ട​ന​ ​വി​ഷ​യ​ങ്ങ​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ആ​ധി​കാ​രി​ക​വും​ ​സ​മ​ഗ്ര​വു​മാ​യ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി​രി​ക്കും​ ​പ്രാ​ധാ​ന്യം​ ​അ​ത്ത​രം​ ​പ്ര​ബ​ന്ധ​ങ്ങ​ളും​ ​ച​ർ​ച്ച​ക​ളും​ ​നി​ശ്ച​യ​മാ​യും​ ​ന​മ്മു​ടെ​ ​ചി​ന്താ​മ​ണ്ഡ​ല​ത്തി​ൽ​ ​പു​തി​യ​ ​ച​ല​ന​ങ്ങ​ൾ​ ​തീ​ർ​ക്കാ​തി​രി​ക്കു​ക​യി​ല്ല.​ ​ആ​ ​ച​ല​ന​ങ്ങ​ൾ​ ​പു​തി​യ​ ​ഉ​ൾ​ക്കാ​ഴ്ച​ക​ൾ​ക്കും​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​പു​തി​യ​ ​സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്കും​ ​അ​ടി​സ്ഥാ​ന​മാ​യി​ത്തീ​രും.


ച​ല​ന​മി​ല്ലാ​ത്ത​ ​ഒ​രി​ടം​ ​പോ​ലും​ ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ൽ​ ​ഉ​ണ്ടാ​യി​രി​ക്കു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഏ​തൊ​രു​ ​സൃ​ഷ്ടി​ജാ​ല​വും​ ​അ​നു​നി​മി​ഷം​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ആ​ ​മാ​റ്റ​ത്തി​നൊ​പ്പം​ ​നി​ല്‌ക്കാൻ ​ ​ബൗ​ദ്ധി​ക​മാ​യും​ ​കാ​ർ​മ്മി​ക​മാ​യും​ ​വൈ​കാ​രി​ക​മാ​യും​ ​മ​നു​ഷ്യ​ന് ​ക​ഴി​യ​ണം.​ ​അ​പ്പോ​ഴാ​ണ് ​മ​നു​ഷ്യ​ൻ​ ​എ​പ്പോ​ഴും​ ​ന​വീ​ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​അ​തി​ന് ​ബൗ​ദ്ധി​ക​മ​ണ്ഡ​ല​ത്തെ​യും​ ​മാ​ന​വി​ക​ത​യി​ല​ധി​ഷ്ഠി​ത​മാ​യ​ ​ചി​ന്താ​പ​ദ്ധ​തി​ക​ളെ​യും​ ​സ​മ​ഗ്ര​മാ​ക്കു​ന്ന​തി​നും​ ​സൂ​ക്ഷ്മ​മാ​ക്കു​ന്ന​തി​നും​ ​വേ​ണ്ട​ ​ജ്ഞാ​ന​വി​ജ്ഞാ​ന​ങ്ങ​ൾ​ ​അ​നി​വാ​ര്യ​മാ​ണ്.​ ​മ​റ്റൊ​ന്ന് ​ക​ർ​മ്മ​രം​ഗം​ ​ഏ​താ​യാ​ലും​ ​ആ​ ​ക​ർ​മ്മ​രം​ഗ​ത്തെ​ ​മ​നു​ഷ്യ​നു​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ​ ​ത​ക്ക​ ​നൈ​പു​ണ്യം​ ​ഉ​ണ്ടാ​വേ​ണ്ട​താ​ണ്.​ ​ഇ​ങ്ങ​നെ​ ​അ​റി​വും​ ​നൈ​പു​ണ്യ​വും​ ​പാ​ര​സ്പ​ര്യ​പ്പെ​ടു​മ്പോ​ൾ​ ​അ​തു​ ​ആ​നു​ഭൂ​തി​ക​മാ​യി​ ​ന​മ്മെ​ ​ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​യി​ത്തീ​രും.​ ​ആ​ ​ഉ​ത്തേ​ജ​ന​മാ​ണ് ​സ​മൂ​ഹ​ത്തെ​യും​ ​ലോ​ക​ത്തെ​യും​ ​പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​ശ​ക്തി​യും​ ​യു​ക്തി​യും​ ​ക്രി​യാ​ത്മ​ക​ത​യും​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്ന​ത്.


മ​നു​ഷ്യ​നെ​ ​മ​നു​ഷ്യ​നാ​ക്കു​ന്ന​ ​ത​ത്വശാ​സ്ത്ര​മാ​ണ് ​ഗു​രു​വി​ന്റെ​ ​മ​ഹ​ത്താ​യ​ ​സം​ഭാ​വ​ന.​ ​മ​നു​ഷ്യ​ൻ​ ​മ​നു​ഷ്യ​നാ​കു​ന്ന​ത് ​ഒ​രി​ക്ക​ലു​മൊ​രു​ ​ശാ​രീ​രി​ക​വ​ള​ർ​ച്ച​ ​മാ​ത്രം​ ​കൊ​ണ്ട​ല്ല.​ ​മ​റി​ച്ച് ​ലോ​ക​മം​ഗ​ള​ത്തി​നാ​യി​ ​നാം​ ​ന​മ്മെ​ത്ത​ന്നെ​ ​പൂ​ർണമാ​യും​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ്.​ ​ആ​ ​സ​മ​ർ​പ്പ​ണം​ ​സാ​ധ്യ​മാ​കു​മ്പോ​ഴാ​ണ് ​അ​വ​ന​വ​നാ​ത്മ​സു​ഖ​ത്തി​നാ​ച​രി​ക്കു​ന്ന​വ​യ​പ​ര​ന്ന് ​സു​ഖ​ത്തി​നാ​യി​ ​വ​രേ​ണ​മെ​ന്ന​ ​ഗു​രു​വ​രു​ൾ​ ​പ്ര​യോ​ഗ​ത്തി​ൽ​ ​വ​രു​ത്താ​നാ​വു​ന്ന​ത്.​ ​അ​തി​നു​ ​ഗു​രു​വോ​തി​യ​ ​അ​രു​ളി​ന്റെ​യും​ ​പൊ​രു​ളി​ന്റെ​യും​ ​കൈ​ലാ​സ​മാ​യി​ ​വി​ലാ​സം​ ​ചെ​യ്യു​ന്ന​ ​ശി​വ​ഗി​രി​യി​ൽ​ ​തീ​ർ​ത്ഥാ​ട​ക​ന്റെ​ ​പാ​ദ​ത്തി​നൊ​പ്പം​ ​അ​വ​ന്റെ​ ​ഹൃ​ദ​യം​ ​കൂ​ടി​ ​പ​തി​യേ​ണ്ട​തു​ണ്ട് .
കേ​വ​ല​ ​ശ​രീ​രം​ ​കൊ​ണ്ട് ​ഒ​ന്നി​നു​ ​ഒ​ന്നു​ ​അ​ന്യ​മാ​യി​ത്തീ​രു​മ്പോ​ൾ​ ​ഹൃ​ദ​യം​ ​കൊ​ണ്ട് ​ഒ​ന്ന് ​ഒ​ന്നി​നോ​ട് ​ഒ​ന്നാ​യി​ച്ചേ​രു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​കാ​ര​ണം​ ​ശ​രീ​ര​ത്തെ​ ​പ​രി​പാ​ലി​ക്കു​ന്ന​ത് ​ന​മ്മ​ളാ​ണെ​ങ്കി​ൽ​ ​ന​മ്മു​ടെ​ ​ഹൃ​ദ​യ​ത്തെ​ ​പ​രി​പാ​ലി​ക്കു​ന്ന​ത് ​സാ​ക്ഷാ​ൽ​ ​സ​ർ​വേ​ശ്വ​ര​ൻ​ ​ത​ന്നെ​യാ​ണ്.​ ​ഈ​യൊ​രു​ ​ബോ​ധ​ത്തി​ന്റെ​ ​നൈ​ര​ന്ത​ര്യ​മു​ണ്ടാ​യാ​ൽ​ ​ന​മു​ക്ക് ​അ​ന്യ​മാ​യ​തെ​ല്ലാം​ ​ഇ​ല്ലാ​തെ​യാ​വും.​ ​എ​ന്റെ​യും​ ​നി​ന്റെ​യും​ ​ഹൃ​ദ​യ​ത്തെ​ ​ച​ലി​പ്പി​ക്കു​ന്ന​ത്,​ ​എ​ന്റെ​യും​ ​നി​ന്റെ​യും​ ​ദൃ​ക്കാ​യി​ ​നി​ല​കൊ​ള്ളു​ന്ന​ത്,​ ​എ​ന്റെ​യും​ ​നി​ന്റെ​യും​ ​മ​ന​സി​നെ​ ​പ്ര​കാ​ശി​പ്പി​ക്കു​ന്ന​ത് ​ഒ​രേ​ ​ശ​ക്തി​ത​ന്നെ​ ​എ​ന്ന​ ​അ​വ​ബോ​ധ​മു​റ​യ്ക്കും.​ ​ഈ​യൊ​രു​ ​ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ​ ​ശാ​സ്ത്രീ​യ​വും​ ​ആ​ധു​നി​ക​വു​മാ​യ​ ​ത​ത്ത്വ​സം​ഹി​ത​ക​ളി​ലാ​ണ് ​ശാ​ന്തി​ക്കു​ ​വേ​ണ്ടി​ ​തേ​ങ്ങു​ന്ന​ ​ഇ​നി​യു​ള്ള​ ​ലോ​ക​ത്തി​ന്റെ​ ​ആ​ശ​യും​ ​പ്ര​ത്യാ​ശ​യും.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഗു​രു​വി​ന്റെ​ ​ത​ത്ത്വോ​പ​ദേ​ശ​ങ്ങ​ൾ​ ​മ​റ​യി​ല്ലാ​തെ​ ​അ​റി​യു​ന്ന​തി​നും​ ​സ്വാം​ശീ​ക​രി​ക്കു​ന്ന​തി​നും​ ​അ​ത് ​ജീ​വി​ത​ത്തി​ന്റെ​യും​ ​ലോ​ക​ത്തി​ന്റെ​യും​ ​ശാ​ന്തി​ക്കും​ ​അ​ഭ്യു​ന്ന​തി​ക്കു​മാ​യി​ ​പ്ര​യോ​ഗ​ത്തി​ൽ​ ​വ​രു​ത്തു​ന്ന​തി​നും​ ​ശ്രീ​നാ​രാ​യ​ണീ​യ​ ​സ​മൂ​ഹം​ ​ഒ​ന്നാ​യി​ ​നി​ൽക്കേ​ണ്ട​തു​ണ്ട്.​ ​ആ​ ​ഐ​ക്യ​ത്തി​ന്റെ​ ​സ​ന്ദേ​ശം​ ​കൂ​ടി​യാ​ണ് ​ഇ​ക്കൊ​ല്ല​ത്തെ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​ന​ല്കു​ന്ന​ത്.


ഗു​രു​ദേ​വ​മ​ഹാ​സ​മാ​ധി​യു​ടെ​ ​ന​വ​തി​യാ​ച​ര​ണ​വും​ ​മ​ഹാ​മ​ണ്ഡ​ല​പൂ​ജ​യും​ ​യ​തി​പൂ​ജ​യും​ ​ഉ​ണ്ടാ​ക്കി​യ​ ​ദാ​ർ​ശ​നി​കോ​ത്‌ക​ർ​ഷ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​ഗോ​ള​ഭീ​ക​ര​ത​യു​ണ്ടാ​ക്കു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​നേ​രി​ടു​ന്ന​തി​നും​ ​ജീ​വി​ത​ത്തെ​യും​ ​വ്യ​ക്തി​യെ​യും​ ​ആ​ക​വേ​ ​ന​ന്നാ​ക്കു​ന്ന​തി​നു​മു​ള്ള​ ​നേ​രാം​വ​ഴി​ക​ളെ​ ​പ്ര​കാ​ശി​പ്പി​ക്കു​ന്ന​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​ജീ​വി​ത​ത്തി​ന്റെ​ ​സ്പ​ന്ദ​ന​വും​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​തീ​ർ​ത്ഥ​വും​ ​കൂ​ടി​യാ​യി​ത്തീ​ര​ട്ടെ​യെ​ന്നു​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു.


എ​ല്ലാ​വ​ർ​ക്കും​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​-​ ​പു​തു​വ​ത്സ​ര​ ​ആ​ശം​സ​കൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT