മഞ്ജുവാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു, വീടിന് മുന്നിൽ കുടിൽ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ

Monday 11 February 2019 3:00 PM IST
manju-warrier

മാനന്തവാടി: നടി മഞ്ജുവാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആക്ഷേപവുമായി വയനാട്ടിലെ ആദിവാസികൾ രംഗത്ത്. പരക്കുനി കോളനിയിലെ ആദിവാസികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്ന് മഞ്ജുവാര്യരുടെ തൃശൂരിലെ വീടിന് മുന്നിൽ ഫെബ്രുവരി 13 ന് കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഒന്നരവർഷം മുമ്പാണ് വീട് വാഗ്ദാനവുമായി മഞ്ജുവാര്യർ ആദിവാസി കോളനിയിൽ എത്തിയത്. തുടർന്ന് ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി. എന്നാൽ നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. മഞ്ജുവാര്യർ വാഗ്ദാനവുമായി വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവരെ തേടി വരാതായി. ഇതിന് പിന്നാലെ വീട് പുതുക്കി പണിയുന്നതിന് സഹായം കിട്ടാതെയുമായി. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA