കേരള സർവകലാശാല

Friday 11 January 2019 12:00 AM IST

kerala-uni

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 16 നും 17 നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.


പുതുക്കിയ പരീക്ഷാ തീയതി

ജനുവരി 3 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ (ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) [Vocational Course VI - CG 1571 - English Language Teaching (2013 Admission Onwards)], ബി.എ (കമ്മ്യൂണിക്കേറ്റീവ് അറബിക്) [Vocational Course VI - AC 1571 - Use of Language II (2014 Admission Onwards)] ബി.എസ്.സി (ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്) [Core Course BH 1545 - Marketing and Sales (2014 Admission onwards), Core Course BH-1545-Marketing & Sales (2013 Admission) പരീക്ഷകൾ ജനുവരി 18 ന് നടത്തും.

ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. പരീക്ഷകളുടെ ഭാഗമായി ജനുവരി 3 ന് പാറശാല ചെറുവാരക്കോണം സി.എസ്.ഐ കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിലും ജനുവരി 8 ന് തിരുവനന്തപുരം ഗവ. ലാ കോളേജിലും ജനുവരി 9 ന് തിരുവനന്തപുരം കേരള ലാ അക്കാഡമി ലാ കോളേജിലും നടത്താനിരുന്ന വാചാ പരീക്ഷകൾ യഥാക്രമം ജനുവരി 18, 22, 17 തീയതികളിലേക്ക് മാറ്റി.


തീയതി നീട്ടി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്, കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷയുടെ സി.ഇ. മാർക്കുകൾ അപ്‌ലോഡ് ചെയ്യുന്നതിനുളള തീയതി 14 വരെ നീട്ടി.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം), മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി ബി.ടെക് റീ-വാല്യുവേഷൻ സെക്‌ഷനിൽ 18 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.


പരീക്ഷാഫലം

ബി.എസ്.സി ബയോടെക്‌നോളജി (മൾട്ടിമേജർ) (350) - 2016 അഡ്മിഷൻ - റഗുലർ, 2015 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.


മൂല്യനിർണയ ക്യാമ്പ്

2018 ൽ നടന്ന വിവിധ എൽ എൽ.ബി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ലാ കോളേജുകളിലെയും റഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത്‌കൊണ്ട് 16 മുതൽ 25 വരെ പരീക്ഷാകൺട്രോളറുടെ കെട്ടിടസമുച്ചയത്തിലുളള മൂല്യനിർണയ കേന്ദ്രത്തിൽ ആരംഭിക്കും.


പരീക്ഷാഫീസ്

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ച്ചേർഡ് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. പരീക്ഷയ്ക്ക് പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.


അദ്ധ്യാപക പരിശീലനം

ബി.കോം സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ Business Mathematics, E-Business കോഴ്സുകൾക്കായി കോളേജ്/യു.ഐ.ടി അദ്ധ്യാപകർക്ക് 15 മുതൽ 17 വരെയും 21 മുതൽ 23 വരെയും രണ്ടു ഘട്ടങ്ങളിലായി മൂന്നു ദിവസം വീതമുളള പരിശീലനം കാര്യവട്ടം HRDC യിൽ നടത്തുന്നു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : ഡോ. ആർ. വസന്തഗോപാൽ (കോ-ഓർഡിനേറ്റർ) 9895018010.


യോഗ ശിൽപശാല

വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 13 വരെ കാര്യവട്ടം ക്യാമ്പസിൽ വച്ച് യോഗ ശിൽപശാല നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ 6282155861, 9446409948, 9400552206 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA