SignIn
Kerala Kaumudi Online
Saturday, 27 July 2024 8.55 AM IST

കടയിലേക്ക് കൂറ്റൻ കാള ഇടിച്ചുകയറി, രക്ഷപ്പെടാനാകാതെ രണ്ട് ജീവനക്കാർ; ഭയാനക വീഡിയോ

bull

ന്യൂഡൽഹി: മൊബൈൽ റിപ്പയർ ഷോപ്പിലേക്ക് ഇടിച്ചുകയറി കൂറ്റൻ കാള. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവമുണ്ടായത്. കടയ്‌ക്കുള്ളിൽ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. ഇവർ ഭയന്ന് വിറച്ച് നിൽക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കടയ്‌ക്ക് പുറത്ത് ഒരു കസ്റ്റമർ നിൽക്കുന്നുണ്ട്. പെട്ടെന്ന് എന്തോ കണ്ടതുപോലെ നിന്ന സ്ഥലതത് നിന്നും അയാൾ ഭയന്ന് മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ഒരു കൂറ്റൻ കാള കടയ്‌ക്കുള്ളിലേക്ക് ചാടിക്കയറുന്നു. അവിടെ ജോലി ചെയ്‌തുകൊണ്ടിരുന്ന രണ്ട് ജീവനക്കാരും ഭയന്ന് എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് മാറി നിന്നു. അവർക്ക് പുറത്തേക്കിറങ്ങാൻ വഴിയുണ്ടായിരുന്നില്ല.

ഒരാൾ പരിഭ്രാന്തനായി ചുവരിന്റെ മുകളിലേക്ക് കയറുന്നത് കാണാം. മറ്റേയാൾ കസേര കൊണ്ട് കാളയെ തടുത്ത് അതിന് പിന്നിൽ നിൽക്കുകയാണ്. രണ്ടുപേരും ഭയന്ന് വിറയ്‌ക്കുന്നുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. പുറത്ത് നിന്ന് ഓടിക്കൂടിയ ആളുകൾ കടയുടെ മുൻഭാഗത്തുണ്ടായിരുന്ന മേശ പൊളിച്ച് കാളയെ പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടുകൂടി വീഡിയോ അവസാനിച്ചു.

ഒടുവിൽ എന്ത് സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകരുതെന്നാണ് വീഡിയോയ്‌ക്ക് താഴെ പലരും കമന്റ് ചെയ്‌തിട്ടുള്ളത്. ദുഃസ്വപ്‌നങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാവല്ലേ എന്നാണ് മറ്റ് ചിലർ പ്രതികരിച്ചത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന ജീവനക്കാരെ ആ കാള ആക്രമിച്ചിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ചിലർ കമന്റ് രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BULL, SHOP, ATTACK, VIRAL VIDEO, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.