എം.ജി. അറിയിപ്പുകൾ

Friday 11 January 2019 12:00 AM IST
mg-uni
mg uni

പുതുക്കിയ പരീക്ഷ തീയതി
ഒൻപത്, 11, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകൾ യഥാക്രമം 17, 19, 22 തീയതികളിലും ഒൻപതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.ടി.എ./എം.ടി.ടി.എം. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ 17നും നടക്കും. 14ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്.എസ്.) പരീക്ഷ 23നും ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം റഗുലർ 2018 അഡ്മിഷൻ), സി.ബി.സി.എസ്.എസ്. (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ 17നും ഒൻപതിന് നടത്താനിരുന്ന രണ്ടാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 16നും ജനുവരി ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്‌പെയ്‌സ് സയൻസ് ആന്റ് ടെക്‌നോളജി (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 16നും നടക്കും. എട്ടിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (2015 മുതൽ അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്)(സീപാസ്) പരീക്ഷകൾ 28നും ഡിസംബർ 31ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു. (യു.ജി. സി.ബി.സി.എസ്., ഡിസംബർ 2018 പേപ്പർ: ഇൻട്രൊഡക്ഷൻ ടു സോഷ്യൽ വർക്ക് പരീക്ഷ) 22നും ഒൻപതിന് നടത്താനിരുന്ന ഒന്നാം വർഷ ബി.എസ്‌സി. എം.ആർ.ടി. സപ്ലിമെന്ററി (2016 അഡ്മിഷൻ, 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ 14നും ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 14നും ഒൻപതിന് നടത്താനിരുന്ന ഒന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് പുതിയ സ്‌കീം (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 18നും നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു.

പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ 30നും മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ബ്രാഞ്ച് ഒന്ന് കൊമേഴ്‌സ്യൽ ലോ, ബ്രാഞ്ച് രണ്ട് ക്രിമിനൽ ലോ പരീക്ഷകൾ ഫെബ്രുവരി ആറിനും നടക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.


മൂന്നാം സെമസ്റ്റർ എം.ബി.എ. (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 23ന് ആരംഭിക്കും. 2014 അഡ്മിഷൻ (സ്‌പെഷൽ മേഴ്‌സി ചാൻസ് അദാലത്ത് സ്‌കീം 2018) പരീക്ഷകൾ പിന്നീട് നടക്കും. പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.


അപേക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ (2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്., നാലാം സെമസ്റ്റർ (2017 അഡ്മിഷൻ സി.ബി.സി.എസ്. റഗുലർ/2013-2016 അഡ്മിഷൻ സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 29 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷ ഫോമിന്റെ വിലയായി 25 രൂപയും റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. അപേക്ഷ ഓൺലൈനായി ഫെബ്രുവരി നാലു വരെ സമർപ്പിക്കാം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്‌ട്രേഷൻ ഫീസായി 50 രൂപ പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ പരീക്ഷയ്ക്ക് വീണ്ടും അപേക്ഷിക്കുന്നവർ ഓരോ പേപ്പറിനും 100 രൂപ വീതം ഫീസടയ്ക്കണം. ആറാം സെമസ്റ്റർ പ്രൊജക്ട് ചെയ്യുന്നവർ പ്രൊജക്ട് മൂല്യനിർണയ ഫീസായി 75 രൂപയും ആറാം സെമസ്റ്റർ പരീക്ഷ ആദ്യമെഴുതുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപയും ഗ്രേഡ് കാർഡ് ഫീസായി 150 രൂപയും അടയ്ക്കണം. ഫീസുകൾ ഓൺലൈനായാണ് അടയ്‌ക്കേണ്ടത്.


ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷ ഫോമിന്റെ വിലയായി 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. സി.ബി.സി.എസ്.എസ്. (മേഴ്‌സി ചാൻസ് മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ 2018 പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. സ്‌പെഷൽ ഫീസടച്ചതിന്റെ ഇരസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഫീസടയ്‌ക്കേണ്ടത്.


സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ആരംഭിക്കുന്ന സൈബർ ക്രൈംസ് എന്ന സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സിന് 21 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2310165, 9446126162.


ബി.ടെക് റീഅഡ്മിഷൻ; അപേക്ഷ തീയതി
ബഹു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഏഴാം സെമസ്റ്റർ ബി.ടെക് (റീഅഡ്മിഷൻ) 2019 പരീക്ഷയ്ക്ക് അർഹരായ വിദ്യാർത്ഥികൾക്ക് 15 വരെ അപേക്ഷ സമർപ്പിക്കാം.

പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എ. കഥകളി സംഗീതം സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16ന് ആർ.എൽ.വി. കോളേജിൽ നടക്കും.

പരീക്ഷഫലം
മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി നോൺ സി.എസ്.സ്. സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA