ഒാർഗാനിക് തിയേറ്റർ കഥ പറയുമ്പോൾ

ര​ഞ്ജി​ത് ​ക​ല്യാ​ണി | Sunday 16 December 2018 12:41 AM IST
organic

നമു​ക്ക് ​കാ​ക്കാം​ ​ക്ഷ​മ​യോ​ടും​ ​ഒ​രു​മ​യോ​ടും​ ​കൂ​ടി​ ​കാ​ക്കാം.​ഇ​ന്നീ​ ​കൂ​ട്ടു​കൃ​ഷി​യി​ലു​ണ്ടാ​യ​ ​സ​മൃ​ദ്ധി​പോ​ലെ​ ​അ​ടു​ത്ത​പു​കി​ലി​ൽ​ ​നാം​ ​സ​മൃ​ദ്ധ​മാ​യ​ ​ഒ​രു​ ​പു​തി​യ​ ​ത​ല​മു​റ​യെ​ ​വി​ള​യി​ക്കും.​"" (​ഇ​ട​ശ്ശേ​രി​യു​ടെ​ ​കൂ​ട്ടു​കൃ​ഷി​ ​എ​ന്ന​ ​നാ​ട​ക​ത്തി​ലെ​ ​പ​രി​സ​മാ​പ്‌​തി​ ​രം​ഗ​ത്തി​ൽ​ ​നി​ന്ന്)​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​പൊ​ള്ളു​ന്ന​ ​നോ​വു​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ ​ക​ലാ​രൂ​പ​മാ​ണ് ​നാ​ട​കം.​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​ ​മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​മാ​റു​ന്ന​ ​ക​ലാ​സൃ​ഷ്‌​ടി​ക​ളി​ൽ​ ​നി​ന്നും​ ​വി​ഭി​ന്ന​മാ​യി​ ​നാ​ട​കം​ ​പ​രി​മി​ത​മാ​യ​ ​ച​ട്ട​കൂ​ടു​ക​ളി​ൽ​ ​നി​ന്നും​ ​പു​റ​ത്തു​ചാ​ടി​ ​പു​തി​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കു​ന്നു.​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ഉ​ദ്യ​മ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ​ഭാ​ര​ത് ​ഭ​വ​ൻ​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്‌​ത​ ​ഓ​ർ​ഗാ​നി​ക് ​തീ​യേ​റ്റ​ർ.​ ​ഇ​വി​ടെ​ ​വി​ത്തു​ക​ൾ​ ​മു​ള​പൊ​ട്ടു​ന്ന​ ​കൃ​ഷി​ഭൂ​മി​ ​ത​ന്നെ​യാ​ണ് ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​ഒ​

രു​ ​ദേ​ശ​ത്തി​ന്റെ​ ​ഒ​രു​ ​സം​സ്‌​കൃ​തി​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​നാ​ട​ക​ക്ക​ള​രി​ക​ളാ​യി​ ​രൂ​പ​മാ​റ്റം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ത്.​ ​

കീ​ട​നാ​ശി​നി​ക​ളാ​ൽ​ ​വി​ഴു​ങ്ങ​പ്പെ​ട്ട​ ​കേ​ര​ള​ത്തി​ന്റെ​ ​ജൈ​വ​കാ​ർ​ഷി​ക​ ​സം​സ്‌​കൃ​തി​യെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രു​ന്ന​തി​നും​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​വേ​ദി​യി​ലൂ​ടെ​ ​പു​ത്ത​ൻ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​യു​വ​ത​ല​മു​റ​ക​ളി​ൽ​ ​എ​ത്തി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ബോ​ധ​ത്തോ​ടും​ ​കൂ​ടി​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ആ​വി​ഷ്‌​ക​രി​ച്ചു​ ​ന​ട​പ്പി​ലാ​ക്കി​യ​ ​സാം​സ്‌​കാ​രി​ക​ ​കൂ​ട്ടാ​യ്‌​മ​യാ​ണ് ​ഓ​ർ​ഗാ​നി​ക് ​തി​യേ​റ്റ​ർ​ ​അ​ഥ​വാ​ ​അ​ഗ്രി​ക​ൾ​ച്ച​ർ.​ ഇ​ക്ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​ർ​ 25​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​വാ​മ​ന​പു​രം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ള​മ​ച്ച​ലി​ൽ​ ​പ​ത്തേ​ക്ക​ർ​ ​പാ​ട​ത്ത് ​മ​ണ്ണി​നെ​യും​ ​കാ​ർ​ഷി​ക​ ​സം​സ്‌​കാ​ര​ത്തെ​യും​ ​പ്ര​ണ​യി​ച്ച് 200​-​ ​ഓ​ളം​ ​ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും​ ​ക​ർ​ഷ​ക​ജ​ന​ത​യു​ടെ​യും​ ​കൂ​ട്ടാ​യ്‌​മ​ ​ത​ങ്ങ​ളു​ടെ​ ​നെ​റ്റി​ത്ത​ട​ത്തി​ൽ​ ​നി​ന്നും​ ​പൊ​ടി​ഞ്ഞ​ ​വി​യ​ർ​പ്പു​തു​ള്ളി​ക​ളെ​ ​സ്വ​ന്ത​മാ​ക്കി​യ​ ​പാ​ട​ത്തു​ ​വി​ത​ച്ച​ ​നെ​ൽ​ ​വി​ത്തു​ക​ൾ​ ​നൂ​റു​മേ​നി​യാ​യി​ ​കൊ​യ്‌​തെ​ടു​ത്തു.​

​കൃ​ഷി​പ്പ​ണി​യു​ടെ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​ഇ​ട​ശ്ശേ​രി​യു​ടെ​ ​'​കൂ​ട്ടു​കൃ​ഷി​"​ ​എ​ന്ന​ ​നാ​ട​കം​ ​പ​രി​ശീ​ലി​ക്കു​ക​യും​ ​കൊ​യ്‌​ത്തു​ക​ഴി​‌​ഞ്ഞ​ ​രാ​ത്രി​യി​ൽ​ ​ആ​ ​പാ​ട​ത്തു​ത​ന്നെ​ ​നാ​ട​കം​ ​അ​ര​ങ്ങേ​റു​ക​യും​ ​ചെ​യ്‌​ത​പ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​ക​ലാ​സം​സ്‌​കാ​ര​ത്തി​നും​ ​കാ​ർ​ഷി​ക​ ​സം​സ്‌​കാ​ര​ത്തി​നും​ ​മു​ന്നി​ൽ​ ​പു​തി​യ​ ​ഏ​ടു​ക​ൾ​ ​തു​റ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.​ കൊ​യ്‌​ത്തു​ത്സ​വ​ത്തി​ന്റെ​ ​സൗ​ന്ദ​ര്യം​ ​വി​ളി​ച്ചോ​തു​ന്ന​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ക​ലാ​രൂ​പ​ങ്ങ​ളാ​യ​ ​ത​പ്പാ​ട്ടം,​ ​ക​ര​ഗാ​ട്ടം,​ ​ചി​ന്ദു,​ ​യ​ക്ഷ​ഗാ​നം,​ ​ബ​യ​ലാ​ട്ടം​ ​എ​ന്നി​വ​ ​അ​ര​ങ്ങി​ൽ​ ​ശോ​ഭി​ച്ചു.​ ​പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​ ​വി​റ​ങ്ങ​ലി​ച്ച​ ​കേ​ര​ള​ത്തി​ലെ​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​സം​ഭ​വി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​ഒ​രു​ ​രം​ഗ​ത്തോ​ടെ​യാ​ണ് ​അ​ര​ങ്ങു​ണ​രു​ന്ന​ത്.​ ​പാ​ട​ത്ത് ​പ​ണി​യെ​ടു​ക്കു​ന്ന​ ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ​ഭ​ക്ഷ​ണ​വു​മാ​യി​ ​എ​ത്തു​ന്ന​ ​കു​ട്ടി​ക​ൾ​ ​പ​ണി​യാ​ള​രോ​ട് ​ഒ​രു​ ​ക​ഥ​ ​പ​റ​യു​വാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​ക​ന്നു​ ​പൂ​ട്ട​ലും,​ ​വി​ത​യ്‌​ക്ക​ലും,​ ​ക​ള​പ​റി​ക്ക​ലും,​ ​മെ​തി​ക്ക​ലും,​ ​കാ​റ്റ​ത്തി​ട​ലും​ ​ക​ർ​ഷ​ക​ ​ജീ​വി​ത​ത്തി​ന്റെ​ ​വ​ർ​ണോ​ജ്വ​ല​ങ്ങ​ളാ​യ​ ​ജീ​വി​ത​ ​പ​രി​സ​ര​ങ്ങ​ളും​ ​വി​ളി​ച്ചോ​തു​ന്ന​ ​ഇ​ട​ശ്ശേ​രി​യു​ടെ​ ​കൂ​ട്ടു​കൃ​ഷി​ ​എ​ന്ന​ ​നാ​ട​കം​ ​അ​ര​ങ്ങി​ലെ​ത്തു​ന്നു.​തു​ട​ർ​ന്ന് ​വി​ത​യ്ക്കൊ​രു​ങ്ങു​ന്ന​ ​ചേ​റ്റു​പാ​ട​വും​ ​നാ​ട്ടി​ട​വ​ഴി​ക​ളും​ ​പ​ഴ​യ​ത​റ​വാ​ടും,​ ​നെ​ൽ​ക്ക​ള​വും​ ​ചേ​ർ​ന്ന് ​അ​ഞ്ചു​ ​രം​ഗ​വേ​ദി​ക​ളാ​യി​ ​സ​ഞ്ച​രി​ച്ചു​ ​കൊ​ണ്ട് ​നാ​ട​കം​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു.​ ​വ്യ​ക്തി​ക​ളു​ടെ​ ​ മൂ​ഢ​ത​ക​ളോ​ടും​ ​മു​ൻ​വി​ധി​ക​ളോ​ടും​ ​സ്വാ​ർ​ത്ഥ​ത​ക​ളോ​ടും​ ​സ​മ​രം​ ​ചെ​യ്യു​വാ​ൻ​ ​ജീ​വ​നോ​ടെ​ ​അ​ര​ങ്ങ​ത്തേ​യ്ക്കെ​റി​യ​പ്പെ​ട്ട​ ​ന​മ്മു​ടെ​ ​ചി​ല​ ​സ​ഹ​ജീ​വി​ക​ളെ​ ​നാം​ ​ക​ണ്ടെ​ത്തു​ന്ന​ ​ഇ​ട​ശ്ശേ​രി​യു​ടെ​ ​'​കൂ​ട്ടു​കൃ​ഷി​" ​അ​ര​ങ്ങേ​റി​ ​ത​ക​ർ​ക്കു​മ്പോ​ൾ​ ​ശ്വാ​സ​മ​ട​ക്കി​ ​പി​ടി​ച്ചു​കൊ​ണ്ട് ​ആ​ ​ഗ്രാ​മ​വും​ ​അ​വി​ടു​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​അ​വ​യെ​ ​ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങി​ ​നി​ന്നു.​ ​

കൊ​യ്‌​ത്തു​ ​ക​ഴി​ഞ്ഞ​ ​പാ​ട​ത്ത് ​ജീ​വ​നു​ള്ള​ ​ക​ന്നു​ക​ളെ​ ​വ​ച്ച് ​നി​ലം​ ​ഉ​ഴു​തു​കൊ​ണ്ടാ​യി​രു​ന്നു​ ​നാ​ട​കം​ ​ആ​രം​ഭി​ച്ച​ത്.​ ​ദൃ​ശ്യാ​വി​ഷ്ക്കാ​ര​ങ്ങ​ളി​ൽ​ ​പു​തു​വ​ഴി​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​ ​നാ​ട​ക​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നും​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​പ്ര​മോ​ദ് ​പ​യ്യ​ന്നൂ​ർ​ ​ആ​വി​ഷ്‌​കാ​രം​ ​നി​ർ​വ​ഹി​ച്ച​ ​ഈ​ ​നാ​ട​കം​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​തി​യേ​റ്റ​റി​ന്റെ​ ​അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ലും ​ ​അ​വ​ത​ര​ണ​​​മി​ക​വ് കൊ​ണ്ടും​ ​ഏ​റെ​ ​ജ​ന​ശ്ര​ദ്ധ​ ​പി​ടി​ച്ചു​ ​പ​റ്റി.​തു​ലാം​ ​മാ​സം​ ​എ​ട്ടാം​ ​തീ​യ​തി​ ​വാ​മ​ന​പു​രം​ ​ഗ്രാ​മ​വും​ ​ജ​ന​ത​യും​ ​അ​ന്ന​ത്തെ​ ​പ്ര​ഭാ​ത​ത്തെ​ ​വ​ര​വേ​റ്റ​തു​ ​ത​ങ്ങ​ൾ​ ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്ന​ ​കൊ​യ്‌​ത്തുത്സവ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു.​ ​ക​ന്നി​കൊ​യ്‌​ത്തി​നെ​ത്തി​യ​ ​ക​ലാ​കാ​ര​ന്മാ​ർ​ക്കും​ ​ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മൊ​പ്പം​ ​പാ​ട​ത്ത് ​കൊ​യ്‌​ത്തി​നാ​യി​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ല​നും,​ ​കൃ​ഷി​മ​ന്ത്രി​ ​വി.​എ​സ്.​ ​സു​നി​ൽ​കു​മാ​റും​ ​ആ​വേ​ശ​ഭ​രി​ത​രാ​യി​ ​അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​പാ​ട​ത്തു​ ​കൊ​യ്‌​ത്തു​ത്സ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​ക​ര​യി​ൽ​ ​മാ​ന്ത്രി​ക​ ​വി​ര​ലു​ക​ളാ​ൽ​ ​അ​നു​ഗ്ര​ഹീ​ത​രാ​യ​ ​ഒ​രു​ ​കൂ​ട്ടം​ ​ചി​ത്ര​കാ​ര​ന്മാ​ർ​ ​കേ​ര​ള​ ​ല​ളി​ത​ ​ക​ലാ​ ​അ​ക്കാ​ഡ​മി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​നേ​മം​ ​പു​ഷ്‌​പ​രാ​ജി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​അ​വ​ ​കാ​ൻ​വാ​സി​ൽ​ ​പ​ക​ർ​ത്തി​ ​ഗ്രാ​മീ​ണ​ ​വ​ർ​ണ​ങ്ങ​ളു​ടെ​ ​മാ​യാ​ജാ​ലം​ ​തീ​ർ​ത്തു.​ ​കൊ​യ്തു​ ​പാ​ട്ടു​ക​ളും​ ​ഞാ​റ്റു​പാ​ട്ടു​ക​ളു​മാ​യി​ ​ആ​ ​ഗ്രാ​മ​ത്തി​ലെ​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​കേ​ര​ള​ ​ഫോ​ക് ​ലോ​ർ​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​സി.​ജെ.​ ​കു​ട്ട​പ്പ​ൻ​ ​മാ​സ്റ്റ​ർ​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ചു.

​ ​അ​ന്ന​ത്തെ​ ​സ​ന്ധ്യ​യി​ൽ​ ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വും​ ​സി​നി​മാ​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ ​ഫ്ര​ഞ്ച് ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്ര​മാ​യ​ ​അ​ലൈ​ൻ​സ് ​ഫ്രാ​ൻ​ഞ്ചൈ​സി​ന്റെ​ ​അ​മ​ര​ക്കാ​ര​നാ​യ​ ​ഫ്രോ​ൻ​സ്വ​ ​ഗ്രോ​ഷ്വോ,​ ​ആ​ഫ്രി​ക്ക​ൻ​ ​ഫാം​ ​തി​യേ​റ്റ​റി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​വേ​ദി​യി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​സം​രം​ഭ​മാ​യ​ ​ഓ​ർ​ഗാ​നി​ക് ​തി​യേ​റ്റ​ർ​ ​എ​ന്തു​കൊ​ണ്ടും​ ​യു​ന​സ്കോ​യു​ടെ​ ​അം​ഗീ​കാ​ര​ത്തി​ന് ​അ​ർ​ഹ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​ട്ടി​ച്ചേ​ർ​ക്കു​ക​യു​ണ്ടാ​യി.

​ദീ​ർ​ഘ​നാ​ള​ത്തെ​ ​ഗൃ​ഹ​പാ​ഠം​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ഇ​തി​നാ​യി​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​ആ​ദ്യ​ ​ചു​വ​ടു​വ​‌​യ്‌​പ്പാ​യി​രു​ന്നു​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​കു​റ​ച്ചു​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​തൈ​ക്കാ​ട് ​ഭാ​ര​ത് ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​മൂ​ന്നു​ദി​വ​സ​ത്തെ​ ​സ​മ​ഗ്ര​ ​സെ​മി​നാ​ർ.​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ല​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യും​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​റാ​ണി​ ​ജോ​ർ​ജ്ജ് ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യും​ ​ചെ​യ്ത​ ​ഈ​ ​സെ​മി​നാ​ർ​ ​കൃ​ഷി​യും​ ​ക​ല​യും​ ​ത​മ്മി​ലു​ള്ള​ ​പൊ​ക്കി​ൾ​ക്കൊ​ടി​ ​ബ​ന്ധ​ത്തി​ന്റെ​ ​എ​ല്ലാ​ ​അ​റി​വു​ക​ളും​ ​പ​ങ്കു​വ​ച്ചു.​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഡീ​ൻ​ ​ഡോ.​ ​അ​നി​ൽ​കു​മാ​ർ,​ ​പ്രൊ​ഫ.​ ​അ​ലി​യാ​ർ,​ ​ടി.​എ​ൻ.​ ​എ​ബ്ര​ഹാം,​ ​ഡോ.​ ​രാ​ജാ​വാ​ര്യ​ർ,​ ​ശ്രീ​ജ​ ​ആ​റ​ങ്ങോ​ട്ടു​ക​ര​ ​തു​ട​ങ്ങി​യ​ ​പ്ര​തി​ഭാ​ധ​ന​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു,​ ​സം​വാ​ദ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​ഈ​ ​ആ​ശ​യം​ ​കേ​വ​ലം​ ​പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ലും​ ​ച​ർ​ച്ച​ക​ളി​ലും​ ​അ​വ​സാ​നി​പ്പി​ക്കു​ക​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​ഭാ​ര​ത് ​ഭ​വ​ന്റെ​ ​തീ​രു​മാ​നം.​ ​നാ​ട​ക​ ​പ്ര​തി​ഭ​യാ​യ​ ​പ്ര​മോ​ദ് ​പ​യ്യ​ന്നൂ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഭാ​ര​ത് ​ഭ​വ​ന്റെ​ ​മു​ന്നോ​ട്ടു​ള്ള​ ​പ്ര​യാ​ണ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ക​രു​ത്തു​ ​പ​ക​രു​ന്നു.​ ​ജ​ഡോ.​ ​ശി​വ​രാ​മ​കാ​ന്തി​ന്റെ​ ​'​ചോ​മ​ന​ദു​ഡി​ക്കും​" ​ഇ​ട​ശ്ശേ​രി​യു​ടെ​​ 'കൂ​ട്ടു​കൃ​ഷി​യ്‌​ക്കും" ​അ​ര​ങ്ങി​ൽ​ ​പു​തു​ജീ​വ​ൻ​ ​പ​ക​ർ​ന്ന് ​ന​ൽ​കി​ ​അ​ദ്ദേ​ഹം​ ​ഇ​തി​നു​ ​മു​ന്നേ​ ​ഒ​രേ​ ​സ​മ​യം​ ​പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യും​ ​നി​രൂ​പ​ക​ ​ശ്ര​ദ്ധ​യും​ ​പി​ടി​ച്ചു​പ​റ്റി​ ​എ​ന്ന​തും​ ​ഇ​വി​ടെ​ ​ശ്ര​ദ്ധേ​യ​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE