പോരുന്നോ, തീയിൽ കുളിച്ച് മദിക്കാം!!

Monday 10 December 2018 2:46 PM IST

hot

മനി​ല: ജീവനോടെ പുഴുങ്ങുമെന്ന് കേട്ടിട്ടേയുള്ളൂ! എന്നാൽ അത് അനുഭവിക്കണമെങ്കിൽ ഫിലിപ്പൈൻസിലോക്ക് വണ്ടി​കയറി​യാൽ മതി​. ആളി​ക്കത്തുന്ന തീയ്ക്കുമുകളി​ൽ വലിയൊരു ചെമ്പ് വച്ച് അതിനുള്ളിൽ കിടക്കാൻ അവസരം കിട്ടും. ചൂടോ, പൊള്ളലോ ഇല്ല. അടി​പൊളി​യെന്നാണ് അനുഭവിച്ചവർ പറയുന്നത്. പക്ഷേ കാണുന്നവർക്ക് ഇതൊരു ഭീകര അനുഭവമാണ് കേട്ടോ.

പണ്ട് പഞ്ചസാര മില്ലുകളിൽ ഉപയോഗിച്ചിരുന്ന 'കാവ'യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അർത്ഥം. മുൻപ് പഞ്ചസാര മില്ലുകളിൽ ഉപയോഗിച്ചിരുന്ന ഇവ ഇപ്പോൾ വിനോദസഞ്ചാരികൾക്ക് കുളിക്കാനുള്ള വലിയ ഹോട്ട് ടബ്ബുകളായി മാറിയിരിക്കുന്നു.

പ്രകൃതിഭംഗിയ്ക്ക് പേരുകേട്ട ടിബിയാവോ എന്ന സ്ഥലത്താണ് ഈ സാഹസിക കുളിയ്ക്ക് അവസരം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയിൽ നിറയ്ക്കുന്നത്. ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തി​ലി​ടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.നി​രവധി​പേരാണ് ഇൗ സ്പെഷ്യൽ കുളി​ക്ക് എത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE