
ആലുവ: ചൂണ്ടി ഭരതമാതാ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് സർട്ടിഫിക്കറ്റ് വിതരണവും ലഹരി വിരുദ്ധ ക്യാമ്പയിനും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പ്രതിജ്ഞയുമെടുത്തു. സർട്ടിഫിക്കറ്റ് വിതരണം കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോഷി പുതുവ നിർവഹിച്ചു. മികച്ച ക്യാമ്പർമാരായി തിരഞ്ഞെടുത്ത വോളണ്ടിയേഴ്സിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ആലുവ പൊലീസ് അസി. സബ് ഇൻസ്പെക്ടർ എം.ആർ. രാജേഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. യൂണിറ്റ് സെക്രട്ടറി അഷീവ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല, ഗൗരി ചന്ദ്ര, അസിൻ ആൽബർട്ട്, കെ.എം. ആതിര, വി.ജി. സനിമോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |