SignIn
Kerala Kaumudi Online
Monday, 27 July 2026 1.57 AM IST

എസ്.സോമനാഥ് തുറവൂർ മഹാക്ഷേത്ര ദർശനം നടത്തി

fgrf

തുറവൂർ: ഐ എസ് ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഇന്നലെ തുറവൂർ മഹാക്ഷേത്രത്തിൽ ദർശനം നടത്തി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനുശേഷം തന്റെ ജന്മനാട്ടിലെ ഗ്രാമദേവന്മാരെ വണങ്ങാനാണ് ഇന്നലെ വൈകിട്ട് അദ്ദേഹം തുറവൂരിലെത്തിയത്. നരസിംഹമൂർത്തി ഭക്തനായ സോമനാഥ് ഇടയ്ക്കിടെ തുറവൂർ മഹാക്ഷേത്രത്തിൽ ദർശനത്തിനെത്താറുണ്ട്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ഹരിരാജ്, ഉപദേശക സമിതി ഭാരവാഹികളായ സുനിൽകുമാർ പൊട്ടച്ചിറ, ആർ.രമേശൻ തുടങ്ങിയവർ ചേർന്ന് ദർശനത്തിനുള്ള സൗകര്യമൊരുക്കി. വളമംഗലത്തെ കുടുംബ വീടിനു സമീപത്തെ പുരന്ദരേശ്വരം മഹാദേവർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOMANATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA