SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.50 PM IST

കാഞ്ഞിരപ്പള്ളിയിൽ ഏറെ ഉയർന്നത് കേരള കോൺഗ്രസ് പതാക

jayaraj

കോട്ടയം: പഴയ വാഴൂർ മണ്ഡലം കാഞ്ഞിരപ്പള്ളിയോട് കൂട്ടിച്ചേർക്കുന്നത് 2011ലാണ്. അതിനു ശേഷം കേരള കോൺഗ്രസ് എമ്മിലെ ഡോ.എൻ. ജയരാജ് മാത്രമാണ് എം.എൽ.എയായത്. പഴയ വാഴൂരിൽ നിന്ന് കൂടുതൽ തവണ വിജയിച്ചത് കേരള കോൺഗ്രസ്, കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു.

1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ പി.എസ്.പിയിലെ ജോസഫിനെ രണ്ടായിരത്തോളം വോട്ടുകൾക്ക് തോൽപ്പിച്ച് കോൺഗ്രസുകാരനായിരുന്ന കെ.ടി തോമസായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആദ്യ ജയം നേടിയത്. 1960ലും കെ.ടി. തോമസിനായിരുന്നു ജയം. കേരളകോൺഗ്രസിലെ കുര്യൻ വർക്കി 738 വോട്ടുകൾക്ക് സി.പി.എമ്മിലെ മുസ്തഫ കമാലിനെ തോൽപ്പിച്ചുവെങ്കിലും 1967ലെ തിരഞ്ഞെടുപ്പിൽ മുസ്തഫ കമാൽ ആദ്യമായി കാഞ്ഞിരപ്പള്ളി ചുവപ്പിച്ചു . 8346 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കേരളകോൺഗ്രസിലെ സി.ജെ.ആന്റണിയെ തോൽപ്പിച്ചത്. 1970ൽ സി.പി.എമ്മിലെ എം.ജി രാമചന്ദ്രനെ 1607 വോട്ടുകൾക്ക് തോൽപ്പിച്ചു കേരളകോൺഗ്രസിലെ കെ.വി.കുര്യൻ വിജയിച്ചു. 1977ലും കെ. വി കുര്യനായിരുന്നു ജയം. എതിരാളി കേരളകോൺഗ്രസിലെ ഈപ്പൻ ജേക്കബ്ബായിരുന്നു. 1980ൽ കേരളകോൺഗ്രസിലെ തോമസ് കല്ലംപള്ളി വിജയിച്ചു. 1982ൽ സി.പിഎമ്മിലെ മുസ്തഫ കമാലിനെ തോൽപ്പിച്ച് തോമസ് കല്ലംപള്ളി വീണ്ടും ജയിച്ചു .1987ൽ സി.പി.എമ്മിലെ കെ.ജെ. തോമസ് കാഞ്ഞിരപ്പള്ളി വീണ്ടു ചുവപ്പിച്ചു. ജോർജ് ജെ. മാത്യുവായിരുന്നു എതിരാളി. 1991ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോർജ് ജെ. മാത്യു കെ.ജെ.തോമസിനെ തോൽപ്പിച്ചു. 1996ലും 2001ലും ജോർജ് മാത്യുവിനായിരുന്നു ജയം. 2006ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച അൽഫോൻസ് കണ്ണന്താനത്തിനായിരുന്നു ജയം.

2011ൽ വാഴൂർ മണ്ഡലം കൂടി ചേർത്ത കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേരള കോൺഗ്രസിലെ ഡോ. എൻ.ജയരാജ് എം.എൽ.എയായി. 2016ൽ സി.പി.ഐയിലെ അഡ്വ. വി.ബി ബിനുവിനെ ജയരാജ് 3897 വോട്ടുകൾക്ക് തോൽപ്പിച്ചു. 2021ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ജയരാജും ബിനുവും ഇടതു മുന്നണിയിലാണ്. സി.പി.ഐയുടെ കൈവശമിരുന്ന കാഞ്ഞിരപ്പള്ളിക്ക് കേരള കോൺഗ്രസ് ജോസ് അവകാശവാദം ഉന്നയിച്ചു നിൽക്കുകയാണ്.

 കാഞ്ഞിരപ്പള്ളി മണ്ഡലം

ചിറക്കടവ്, വാഴൂർ, വെള്ളാവൂർ, കറുകച്ചാൽ, കങ്ങഴ, നെടുങ്കുന്നം, കാഞ്ഞിരപ്പള്ളി , മണിമല, പള്ളിക്കത്തോട് പഞ്ചായത്തകൾ

2016 വോട്ടിംഗ് നില

ഡോ.എൻ.ജയരാജ് - മാണി ഗ്രൂപ്പ് -53126

വി.ബി.ബിനു - സി.പി.ഐ - 49236

വി.എൻ.മനോജ് - ബി.ജെ.പി - 31411

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, JAYARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL