SignIn
Kerala Kaumudi Online
Thursday, 18 April 2024 6.24 PM IST

പി.എസ്.സി അറിയിപ്പുകൾ

k

തിരുവനന്തപുരം: കൃഷി വകുപ്പിൽ അഗ്രിക്കൾച്ചറൽ ഓഫീസർ- രണ്ടാം എൻ.സി.എ പട്ടികവർഗം (കാറ്റഗറി നമ്പർ 334/2022), തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി /സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം)- വിമുക്തഭടൻമാർ മാത്രം (കാറ്റഗറി നമ്പർ 328/2022), കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (സൊസൈറ്റി വിഭാഗം,​കാറ്റഗറി നമ്പർ 472/2021) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (ആയുർവേദം,​ കാറ്റഗറി നമ്പർ 290/2021),​ വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികജാതി/പട്ടികവർഗം)- വനിതകൾ മാത്രം (കാറ്റഗറി നമ്പർ 326/2022), മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 406/2019), കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 137/2022), കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനീയർ- വകുപ്പുതല ക്വാട്ട (കാറ്റഗറി നമ്പർ 138/2022), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്,​ കാറ്റഗറി നമ്പർ 400/2020) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

 ഓൺലൈൻ പരീക്ഷ

വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം)- ഒന്നാം എൻ.സി.എ പട്ടികജാതി, പട്ടികവർഗം, മുസ്ലീം, ധീവര, എസ്.ഐ.യു.സി നാടാർ, എസ്.സി.സി.സി, ഹിന്ദുനാടാർ, ഒ.ബി.സി (കാറ്റഗറി നമ്പർ 241/2022- 248/2022), കണ്ണൂർ, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം - ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 343/2022, 344/2022) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

 അർഹതാപ്പട്ടിക

വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്,​ കാറ്റഗറി നമ്പർ 149/2022), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ എൻ.സി.എ വിശ്വകർമ്മ, ധീവര, മുസ്ലീം, ഈഴവ/തിയ്യ/ബില്ലവ, എൽ.സി/എ.ഐ, പട്ടികജാതി (കാറ്റഗറി നമ്പർ 441/2021 - 446/2021, 439/2021, 440/2021), വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ എൻ.സി.എ ഹിന്ദുനാടാർ, ധീവര, പട്ടികജാതി, വിശ്വകർമ്മ, എസ്.സി.സി.സി (കാറ്റഗറി നമ്പർ 578/2021, 579/2021, 580/2021, 581/2021, 582/2021), വിവിധ ജില്ലകളിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.സി.എ- എൽ.സി/എ.ഐ, എസ്.സി.സി.സി, വിശ്വകർമ്മ, എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 693/2021, 694/2021, 695/2021, 696/2021) എന്നീ തസ്തികകളിൽ അർഹതാപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.