SignIn
Kerala Kaumudi Online
Saturday, 13 June 2026 2.13 PM IST

സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ആരോപണങ്ങളിൽ കഴമ്പുള്ളത് കൊണ്ട്,​ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എം വി ഗോവിന്ദന് അതിന് കഴിയാത്തത് എന്തുകൊണ്ടെന്ന് കെ സുരേന്ദ്രൻ

kk

തിരുവനന്തപുരം : സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് മടിയിൽ കനം ഉള്ളത് കൊണ്ടാണെന്ന് ബി.ജെ .പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങളിൽ കഴമ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എം.വി. ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാദ്ധ്യസ്ഥനാണ്. ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും. സ്വപ്ന ചില കാര്യങ്ങൾ പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും.സ്വപ്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം. എം.വി. ഗോവിന്ദന് ആർജ്ജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN, PINARAYI VIJAYAN, SWAPNA SURESH, CPM, MV GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA