SignIn
Kerala Kaumudi Online
Monday, 08 June 2026 8.21 PM IST

വിവരസാങ്കേതികവിദ്യ സാദ്ധ്യതകൾ സ്ത്രീകൾ പ്രയോജനപ്പെടുത്തണം: സംഗീത വിശ്വനാഥ്

sangeethaviswanadhan

കട്ടപ്പന: എസ്. എൻ. ഡി. പി.യോഗം വനിതാസംഘംകേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സ്ത്രീപഥത്തിന്റെ മലനാട് യൂണിയൻ തല പരിപാടികൾ വനിതാസംഘംകേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യകൊണ്ട് പ്രബുദ്ധരാവുക, വ്യവസായം കൊണ്ട് അഭിവൃദ്ധിനേടുക തുടങ്ങിയ ഗുരുദേവന്റെ ദിവ്യസന്ദേശങ്ങൾ പ്രവർത്തി പഥത്തിൽ കൊണ്ടുവരണം. വിരൽ തുമ്പിലെലോകവും സ്ത്രീയും എന്ന വിഷയത്തെ ആസ്പദമാക്കി വനിതാസംഘം നടത്തുന്ന പ്രഭാക്ഷണ പരമ്പരയുടെ പ്രാധാന്യത്തെക്കുറിച്ചും വിവരസാങ്കേതിക വിദ്യകളുടെ വലിയ സാദ്ധ്യതകളെയും ഗുണത്തെയും സ്ത്രീകൾ പ്രയോജനപ്പെടുത്തണം.
എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻസ്ത്രീപഥം പരിപടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഈ ഡിജിറ്റൽ യുഗത്തിൽ വനിതകൾക്കുള്ള സാദ്ധ്യതകൾ ഗുരുദേവൻ നമ്മോട് ഉപദേശിച്ചിട്ടുള്ള സന്ദേശങ്ങളെ മുൻനിർത്തി വിശകലനം ചെയ്യണമെന്നും അറിയാനും അറിയിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി. കെ. വത്സ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ . കെ.കെ രാജേഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ജയ്‌മോൾ സുകു, മിനി ശശി, ഗീതാ നരേന്ദ്രൻ, സുജാത സുഗതൻ, സരിത ബാബു, എന്നിവർ പങ്കെടുത്തു. 38 ശാഖായോഗത്തിൽ നിന്നും വനിതകൾ പങ്കെടുത്തു. പ്രഭാഷണം, കലാപരിപാടികൾ എന്നിവ സ്ത്രീപഥത്തിന്റെ ഭാഗമായി നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL