SignIn
Kerala Kaumudi Online
Saturday, 04 July 2026 7.50 PM IST

രാത്രി ആയാൽ ആക്രിക്കടകളിൽ മാത്രം കയറി മോഷണം നടത്തും; പണം തട്ടിയെടുക്കുന്നത് ഈ ഒരൊറ്റ ആവശ്യത്തിന് വേണ്ടിയെന്ന് പിടിയിലായ അന്യ സംസ്ഥാന തൊഴിലാളി

neeraj-prasad

ചാരുംമൂട് : ആക്രിക്കടകളിലെ സ്ഥിരം മോഷ്ടാവായ അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി​. ചാരുംമൂട്ടിലുള്ള ലോഡ്ജിൽ താമസിച്ചു വന്ന പഞ്ചാബ് ജലന്ധർ സ്വദേശി നീരജ് പ്രസാദിനെ(29)യാണ് നൂറനാട് സി.ഐ പി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ചാരുംമൂട് ടൗണിനു വടക്ക് വശമുള്ള എസ് ആൻഡ് സി ആക്രിക്കടയിൽ നിന്നും കഴിഞ്ഞ ദിവസം 35000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും മോട്ടോർ കോയിലുകളും മോഷണം പോയിരുന്നു. പകൽ ഒരു മണി സമയത്തായിരുന്നു മോഷണം. കഴിഞ്ഞ കുറച്ചു നാളുകളായി ചാരുംമൂട് ഭാഗത്തുള്ള ആക്രിക്കടകളിൽ മോഷണം പതിവായിരുന്നു.

കടയുടമയായ നൂറനാട് പുതുപ്പള്ളികുന്നം തടത്തിവിളയിൽ സാബുവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ ചിത്രം ലഭിക്കുകയും ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് കണ്ടെത്തുകയുമായിരുന്നു. മോഷണം പോയ ഇരുമ്പ് സാധനങ്ങളും ചെമ്പ് സാധനങ്ങളും പ്രതിയിൽ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പണം കണ്ടെത്താനായി​, ആക്രിക്കടകളിൽ മോഷണം നടത്തി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു പ്രതിയുടെ രീതി​യെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ROBBERY, MIGRANT WORKERS, NEERAJ PRASAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY