SignIn
Kerala Kaumudi Online
Thursday, 22 October 2026 7.21 AM IST

'സിനിമ ഗംഭീരമാകും, എന്റെ ആശംസകൾ'; ബ്രഹ്മാണ്ഡ ചിത്രം 'കത്തനാർ' സെറ്റിൽ മോഹൻലാൽ, ചിത്രങ്ങൾ

READ ENGLISH VERSION
mohanlal

ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന 'കത്തനാർ' എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ സെറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ എത്തി. അപൂർവമായാണ് അദ്ദേഹം താൻ അഭിനയിക്കുന്നതല്ലാത്ത സിനിമയുടെ സെറ്റ് സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ വരവ് ജയസൂര്യയും ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസും ഉൾപ്പെടെയുള്ളവർ വലിയ ആഘോഷമാക്കി മാറ്റി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആർ രാമാനന്ദ് ആണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

4

മലയാളത്തിലെ രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളായ എംപുരാന്റെയും കത്തനാരിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് രണ്ട് ചിത്രങ്ങളിലെയും നായകന്മാർ തമ്മിലുള്ള കൂടിക്കാഴ്ച.

1

കത്തനാർ സെറ്റിലെത്തിയ മോഹൻലാൽ ചിത്രത്തിലെ അണിയറപ്രവർത്തകരെയെല്ലാം നേരിൽ കണ്ട് വിശേഷങ്ങൾ ചോദിച്ചു. സിനിമയ്ക്ക് നൽകിയിരിക്കുന്ന ഡീറ്റെയിലിംഗ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അതിനെല്ലാം വ്യക്തമായ മറുപടിയും അണിയറ പ്രവർത്തകർ നൽകുകയുണ്ടായി. 'ഗംഭീരമായിട്ടുണ്ട് സെറ്റ് അതുപോലെ സിനിമയും ഗംഭീരമാകും' എന്ന് നിർമാതാവായ ഗോകുലം ഗോപാലനോട് ആശംസകൾ അറിയിക്കുകയും ചെയ്തു.

2

കത്തനാർ മൂന്നാം ഷെഡ്യൂളിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിന് ഷൂട്ടിംഗ് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ നവംബർ ഏഴിനാണ് ആരംഭിച്ചത്.

3

ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിനലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

മൂന്ന് വർഷമായി കത്തനാരുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിന് വേണ്ടിവരുന്നത്. കൊറിയൻ വംശജനും കാനഡയിൽ താമസക്കാരനുമായ ജെ ജെ പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. ജെ ജെ പാർക്ക് നിരവധി വിദേശ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, KATHANAR SET, JAYASURYA, BIG BUDGET MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY