SignIn
Kerala Kaumudi Online
Saturday, 04 July 2026 8.18 AM IST

പ്രിയദർശൻ അവസാനം എടുത്ത തീരുമാനം അപ്രതീക്ഷിതമായിരുന്നു, ജ്യോതിക ബൈക്കിൽ നിന്ന് വീണു

priyafarsan-jyothika

രാക്കുയിൽ പാട്ട് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് സംവിധായകൻ മേജർ രവി. ''സിനിമയിൽ ജ്യോതിക ബൈക്ക് ഓടിക്കുന്ന രംഗമുണ്ട്. ജ്യോതികയ‌്ക്ക് ബൈക്ക് ഓടിക്കാനും അറിയില്ല. എന്നെയാണ് പ്രിയേട്ടൻ (സംവിധായകൻ പ്രിയദർശൻ) പഠിപ്പിക്കാൻ ഏൽപ്പിച്ചത്. ഗ്രൗണ്ടിൽ പഠിപ്പിച്ചാൽ ശരിയാകില്ലെന്ന് മനസിലാക്കി റോഡിലൂടെ കൊണ്ടുപോകാനുള്ള അനുവാദം പ്രിയേട്ടനോട് ചോദിച്ചു. അദ്ദേഹം തരികയും ചെയ‌്തു. പക്ഷേ ജ്യോതികയെ ആരും തിരിച്ചറിയരുതെന്നും പറഞ്ഞു.

പക്ഷേ തിരികെ വരുന്നതിനിടെ ഒരു സംഘം ചെറുപ്പക്കാർ ജ്യോതികയെ തിരിച്ചറിഞ്ഞു. അവർ ഞങ്ങള പിന്തുടർന്ന് വന്നു. ബൈക്ക് നിറുത്തിയപ്പോൾ, ഇത് ജ്യോതിക താനാ എന്ന് ചോദിക്കുകയും ചെയ‌്തു. ഒന്നും മിണ്ടാതെ ഞങ്ങൾ ബൈക്ക് വേഗം ഓടിച്ചു പോന്നു. പിന്നീട് ഷൂട്ടിംഗ് നടക്കുമ്പോൾ നന്നായി ബൈക്ക്ഓടിക്കാൻ പഠിച്ചിട്ടും ജ്യോതിക വീണു. അതിന് കാരണവുമുണ്ടായിരുന്നു. സഹനടിയായ ഷബാനി മുഖർജിയെ ബൈക്കിന്റെ പിറകിൽ തിരിച്ചാണ് പ്രിയേട്ടൻ ഇരുത്തിയത്. അങ്ങനെ വരുമ്പോൾ ബാലൻസ് തെറ്റും. അതാണ് അവിടെ സംഭവിച്ചത്. വീഴ്‌ചയിൽ ജോയ‌്ക്ക് പരിക്കേറ്റു. മൂന്ന് ദിവസം ഷൂട്ടിംഗ് നിറുത്തി വയ്‌ക്കുകയും ചെയ‌്തു''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAAKKUYIL PATTU MOVIE, MAJOR RAVI, JYOTHIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY