SignIn
Kerala Kaumudi Online
Sunday, 07 June 2026 9.14 PM IST

എമ്പുരാൻ ചെന്നൈയിലേക്ക്, കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രീകരണം

ss

മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എമ്പുരാൻ നാലാം ഷെഡ്യൂൾ ഏപ്രിൽ ആദ്യം ചെന്നൈയിൽ ആരംഭിക്കും. ഒരുമാസം നീണ്ട ചിത്രീകരണം ചെന്നൈ ഷെഡ്യൂളിൽ ഉണ്ടാകും. എമ്പുരാന് വേണ്ടി കൂറ്റൻ സെറ്ര് ഒരുങ്ങിയിട്ടുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ തുടങ്ങിയ താരങ്ങൾ ചെന്നൈ ഷെഡ്യൂളിൽ ഉണ്ടാകും.ചെന്നൈ ഷെഡ്യൂളിന് ശേഷം കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. മൂന്നാം ഷെഡ്യൂൾ യു.എസിൽ ആയിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്,ഇന്ദ്രജിത്ത് തുടങ്ങിയവർ യു.എസ് ഷെഡ്യൂളിൽ ഉണ്ടായിരുന്നു. യു.എകെയിൽ ആയിരുന്നു എമ്പുരാന്റെ രണ്ടാമത്തെ ഷെഡ്യൂൾ. പതിനഞ്ചുദിവസത്തെ ചിത്രീകരണമായിരുന്നു യു.കെ. ഷെഡ്യൂളിൽ. മുരളി ഗോപി രചന നിർവഹിക്കുന്ന എമ്പുരാന്റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. അടുത്ത വർഷമേ എമ്പുരാൻ തിയേറ്രറുകളിൽ എത്തുകയുള്ളൂ. ഇതിനുശേഷമേ പൃഥ്വിരാജ് പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യൂ. ഖാലിദ് റഹ്മാൻ, നിർമ്മൽ സഹദേവ് എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെയും ബ്ളസിയുടെയും സ്വപ്ന സിനിമ കൂടിയാണ് ആടുജീവിതം.പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവരെ നായകൻമാരാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ ആണ് മറ്രൊരു റിലീസ്. പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഒാണം റിലീസായി ഒരുങ്ങുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY