SignIn
Kerala Kaumudi Online
Wednesday, 21 October 2026 9.20 AM IST

ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

READ ENGLISH VERSION

mukesh

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനായ എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിംഗിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്.

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലമായി ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വ‌ർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഭാര്യ : ടിഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY