SignIn
Kerala Kaumudi Online
Saturday, 13 June 2026 10.26 PM IST

മാമാനിക്കുന്നിൽ 'മറികൊത്തി' മോഹൻലാൽ

mohanlal
സൂപ്പര്‍ താരം മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മറികൊത്തല്‍ നടത്തുന്നു.

കണ്ണൂർ: മെഗാസ്റ്റാർ മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ഇന്നലെ രാവിലെ ആറു മണിയോടെയാണ് ശാക്‌തേയ ക്ഷേത്രമായ മാമാനിക്കുന്ന് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി. ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തി. ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുന്നതിനുള്ള പ്രാർത്ഥനയായ ഉരിച്ച തേങ്ങ മറികൊത്തലും വിശേഷ വഴിപാടുകളും നടത്തിയശേഷമാണ് മോഹൻലാൽ മടങ്ങിയത്. മലബാറിലെ പ്രധാന ശാക്തേയ ക്ഷേത്രങ്ങളിലൊന്നായ മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് മറി കൊത്തൽ(സ്തംഭനം നീക്കൽ)​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA