SignIn
Kerala Kaumudi Online
Friday, 12 June 2026 3.37 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി അശ്ലീലം കാണിച്ചു: യുവാവിനെ കുടുക്കിയത് സി.സി.ടി.വി

pocso-case

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി മൊബൈൽ ഫോണിൽ അശ്ലീലം കാണിച്ച യുവാവ് അറസ്റ്റിൽ. മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂരിൽ നരിക്കുഴിക്കടുത്താണ് സംഭവം.

സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ മോട്ടോർ സൈക്കിളിലെത്തിയ സജീഷ് തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് സംസാരിക്കുകയും, തന്റെ ഫോണിലെ നഗ്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു.

വീട്ടിലെത്തിയ ഉടൻ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടർന്ന് പെൺകുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്.

തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ സജീഷ് കുറ്റം സമ്മതിച്ചു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CCTV CAMERA, MINOR GIRL, POCSO, POLICE, ARREST, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY