കൊച്ചി: പ്രമുഖ ഹോം അപ്ലയൻസസ് കമ്പനിയായ വി-ഗാർഡ് ഏറ്റവും പുതിയ ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷൻ ബോർഡ്സ് വിപണിയിൽ അവതരിപ്പിച്ചു. അന്യ സംസ്ഥാന ഡീലർമാർക്കായി കുമരകത്ത് സംഘടിപ്പിച്ച എക്സലൻസ് അവാർഡ് മീറ്റിലാണ് ഡിസൈനിനും പ്രവർത്തനക്ഷമതയ്ക്കും പ്രാധാന്യം നൽകി നിർമ്മിച്ച ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷൻ ബോർഡ്സ് അവതരിപ്പിച്ചത്.
ഗാർഹികാവശ്യങ്ങൾക്കും വാണിജ്യകെട്ടിടങ്ങളിലും ഉപയോഗിക്കാവുന്ന വിധത്തിൽ എസ്.പി.എൻ (സിംഗിൾ പോൾ നൂട്രൽ), ടി.പി.എൻ (ട്രിപ്പിൾ പോൾ നൂട്രൽ) എന്നിങ്ങനെ രണ്ടുതരത്തിലാണ് ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷൻ ബോർഡുകൾ ലഭിക്കുക.
ദീർഘകാലം ഈടുനിൽക്കുന്നതിന് വേണ്ടി സിമന്റ് പ്രൊട്ടക്ഷൻ മാസ്ക്, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് സ്ലൈഡിംഗ് നോബ് എന്നിവ നൽകിയിട്ടുണ്ട്. ഇൻസ്റ്റലേഷൻ സുഗമമാക്കുന്നതിന് യു ബോക്സിലെ ഡബിൾ ലൈൻ മാർക്ക് സഹായിക്കുന്നു. 82
എംഎം വരെ ആഴത്തിൽ, വിവിധ കെട്ടിടങ്ങളുടെ ഘടനയ്ക്കനുസരിച്ച് എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന രീതിയിലാണ് ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷൻ ബോർഡ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങൾ കേടുപാടുകളിലാതെ
ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിന് ഡബിൾ പാക്കിംഗ് സംവിധാനവും വി-ഗാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |