SignIn
Kerala Kaumudi Online
Thursday, 04 June 2026 5.40 PM IST

മോഷണക്കേസിൽ നാലുപേർ അറസ്റ്റിൽ

കോട്ടയം : രണ്ടിടങ്ങളിലായി നടത്തിയ മോഷണക്കേസിലെ നാൽവർ സംഘം അറസ്റ്റിൽ. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ ദീപു എം. പ്രദീപ് (20), മുട്ടമ്പലം കൈതത്തറ (ഇറഞ്ഞാൽ ഭാഗത്ത് വാടകയ്ക്ക് താമസം) അനൂപ് എ.കെ (21), മുട്ടമ്പലം കാക്കനാട്ട് പുതുപ്പറമ്പിൽ (പനച്ചിക്കാട് നാൽക്കവല ഭാഗത്ത് വാടകയ്ക്ക് താമസം റിജോ റെജി (19), തിരുവഞ്ചൂർ ചമയംകര ഭാഗത്ത് കനകത്തിൽ വീട്ടിൽ ജോയൽ സി.ടി. ഉമ്മൻ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഇറഞ്ഞാൽ ജംഗ്ഷന് സമീപത്തുള്ള വീടിന്റെ ജനലിനുള്ളിലൂടെ കൈയ്യിട്ട് ബാഗ് മോഷ്ടിച്ചശേഷം ഇതിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് ബാഗ് മുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടർന്ന് വഴിയിൽ എത്തിയ ഇവർ സമീപത്തുള്ള മാടക്കടയുടെ പലക അകത്തിമാറ്റി പണവും മോഷ്ടിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് അറസ്റ്റ്. ദീപുവിന് കോട്ടയം ഈസ്റ്റ്, മണർകാട്, പാമ്പാടി, വാകത്താനം, ഉദയംപേരൂർ,ചങ്ങനാശേരി, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലും, അനൂപിന് കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ, പാമ്പാടി, കുമരകം, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY