തൃശൂർ: വടക്കൻപാട്ട് സിനിമകളിലെ രംഗങ്ങളെ എ.ഐ വഴി പുനസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആൽബം, 'കടത്തനാടൻ തത്തമ്മ' യൂട്യൂബിൽ റിലീസ് ചെയ്തു. ഉണ്ണിയാർച്ച, ഒതേനന്റെ മകൻ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആൽബത്തിനായി പുനസൃഷ്ടിച്ചത്. ഒതേനന്റെ മകനിൽ വിജയശ്രീ പാടിയ, 'കദളീവനങ്ങൾക്കരികിലല്ലോ' എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേം നസീറും ഷീലയും അഭിനയിച്ച, 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന പാട്ടിലെയും ഉണ്ണിയാർച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, 'പുല്ലാണെനിക്കു നിന്റെ വാൾമുന' എന്ന പാട്ടിലെയും ഏതാനും ഷോട്ടുകളെ ഫോട്ടോകളാക്കി എ.ഐ സൈറ്റുകളിലൂടെ വീഡിയോ ആക്കിയാണ് ആൽബത്തിനുള്ള ഷോട്ടുകൾ ഉണ്ടാക്കിയത്. മ്യൂസിക്കും വോക്കലും എ.ഐയിലാണ്. ഓൺലൈനുകളിൽ പ്രസിദ്ധീകരിച്ച, 'കടത്തനാടൻ തത്തമ്മ' എന്ന സതീഷ് കളത്തിലിന്റെ കവിതയാണ് പാട്ടാക്കി ചിട്ടപ്പെടുത്തിയത്. എഡിറ്റിംഗും സംവിധാനവും സതീഷ് കളത്തിൽ നിർവഹിച്ചു. ലിങ്ക്: https://youtu.be/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |