കഥാപാത്രം നല്ലതാണെങ്കിൽ അത് നായകനാണോ വില്ലനാണോ എന്നൊന്നും നോക്കാത്തയാളാണ് വിജയ് സേതുപതി.രജനികാന്തിന്റെ പേട്ടയിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിൽ ഏറെ വിമർശനം കേൾക്കേണ്ടിയും വന്നു.എന്നാൽ അതിലൊന്നും വിജയ് സേതുപതി കുലുങ്ങിയില്ല.ഇപ്പോഴിതാ വിജയ് യുടെ പുതിയ ചിത്രത്തിൽ കൊടും വില്ലനായി എത്തുകയാണ് താരം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.ഇതിന്റെ ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഉപ്പെണ്ണ എന്ന തെലുങ്ക് ചിത്രത്തിലും വിജയസേതുപതി വില്ലനായി അഭിനയിക്കുന്നുണ്ട്. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃതി ഷെട്ടിയാണ് നായിക. വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |