കൊല്ലം: സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ നാളെ രാവിലെ 10ന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ അറിയിച്ചു. 30 വയസ് മുതൽ 95 വയസ് വരെ ഉള്ള കാറ്റഗറികളിലായി ഓരോ 5 വയസ് തിരിച്ചുള്ള വിഭാഗങ്ങളിലാണ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |