SignIn
Kerala Kaumudi Online
Wednesday, 22 July 2026 10.34 AM IST

സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയിൽ

risad
മുഹമ്മദ് റിസാദ്

കുന്നത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടുകൂടി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി. ശൂരനാട് വടക്ക് തെക്കേമുറി റാഷിദ് മൻസിലിൽ മുഹമ്മദ് റിസാദ് (24) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്.

വിവാഹ വാഗ്ദാനം നൽകിയും മറ്റ് പ്രലോഭനങ്ങൾ മുഖേനയും പെൺകുട്ടിയെ വശത്താക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മാതാവിന്റെ പരാതിയെ തുടർന്ന്പൊലീസ് നടത്തിയ അന്വേഷണത്തിൽ, വാഹനത്തിൽ വരികയായിരുന്ന റിസാദിനെയും പെൺകുട്ടിയെയും ഇയാളുടെ വീടിന് സമീപം വെച്ച് കണ്ടെത്തുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് റിസാദിനെ കസ്റ്റഡിയിലെടുത്തു.

ശൂരനാട് എസ്.എച്ച്.ഒ. ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ. ദീപു, സി.പി.ഒ.മാരായ ബിനോജ്, ശ്രീകാന്ത്, അരുൺ രാജ്, ശ്രുതി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL