കൊട്ടാരക്കര: കൊട്ടാരക്കര- നെടുവത്തൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 29.40 കോടി രൂപയുടെ ജലശുദ്ധീകരണ ശാലയുടെ നിർമ്മാണമാണ് തുടങ്ങിയത്. കൊട്ടാരക്കര ഉഗ്രൻകുന്നിൽ നഗരസഭ വാങ്ങി ജലഅതോറിട്ടിക്ക് കൈമാറിയ 1.20 ഏക്കർ ഭൂമിയിലാണ് 16 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ശാല നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, ഉഷാലയം ശിവരാജൻ, എ.ഷാജു, എസ്.ആർ.രമേശ്, സുരജ നായർ, സബീർ.എ.റഹീം എന്നിവർ സംസാരിച്ചു. 17,000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |