SignIn
Kerala Kaumudi Online
Thursday, 23 July 2026 2.38 AM IST

തദ്ദേശ സംവരണ വാർഡ് തിര‌ഞ്ഞെടുപ്പ്

കൊല്ലം: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പ് 13 മുതൽ നടക്കും. പട്ടികജാതി, പട്ടികവർഗ്ഗ, വനിതാ സംവരണ വാർഡുകളാണ് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. കൊല്ലം കോർപ്പറേഷന്റെ നറുപ്പെടുപ്പ് 17ന് ഉച്ചയ്ക്ക് 2 മുതൽ തിരുവനന്തപുരം സ്വരാജ് ഭവനിൽ നടക്കും. പുനലൂർ, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് 16ന് രാവിലെ 10ന് കളക്ടറേറ്റിലെ തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ഓഫീസിൽ. ജില്ലാ പഞ്ചായത്തിന്റേത് കളക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ 21ന് രാവിലെ 10ന്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ. ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 13ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. വെട്ടിക്കവല, അ‌ഞ്ചൽ, പത്തനാപുരം 14ന്. കൊട്ടാരക്കര, ചിറ്റുമല, ചവറ 15ന്. മുഖത്തല, ഇത്തിക്കര, ചടയമംഗലം 16ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL