SignIn
Kerala Kaumudi Online
Thursday, 23 July 2026 4.44 AM IST

ക്വിസ് മത്സരം 13ന്

quiz

കൊല്ലം: തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്നതിന് പ്രിൻസിപ്പൽ അല്ലെങ്കിൽ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ 8ന് വൈകിട്ട് അഞ്ചിനകം രണ്ടുപേർ ഉൾപ്പെടുന്ന ടീമുകളായി രജിസ്റ്റർ ചെയ്യണം. ildm.kerala.gov.in എന്ന ലിങ്കിലാണ് പേര് രജിസ്റ്റ‌‌ർ ചെയ്യേണ്ടത്. ഫോൺ: 8547610005.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL