
കൊല്ലം: ആഗോള പാലിയേറ്റീവ് കെയർ ദിനത്തിന് മുന്നോടിയായി പാലിയേറ്റീവ് കെയർ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജില്ലയിൽ കംപാഷണേറ്റ് യൂത്ത് വാക്കത്തോൺ സംഘടിപ്പിച്ചു.
ആൽഫ പാലിയേറ്റീവ് കെയറിന്റെ ജില്ലയിലെ സെന്ററുകളായ കൊല്ലം, പുനലൂർ സെന്ററുകളുടെ നേതൃത്വത്തിലായിരുന്നു ജില്ലയിൽ വാക്കത്തോൺ സംഘടിപ്പിച്ചത്. ചിന്നക്കടയിൽ കൊട്ടിയം ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥിനികളുടെ ഫ്ളാഷ് മോബോടെയായിരുന്നു വാക്കത്തോണിന് തുടക്കമായത്. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീന്റെ അദ്ധ്യക്ഷതയിൽ നടന്ന വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് ടി.കെ.എം എൻജിനിയറിംഗ് കോളജ് ട്രസ്റ്റി ഹാറൂൺ മുസല്യാർ നിർവഹിച്ചു. മുഖ്യാതിഥി യൂനുസ് കോളജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ നൗഷാദ് യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. ആൽഫ ചെയർമാൻ കെ.എം.നൂർദീൻ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആശ്രാമത്ത് നടന്ന സമാപന സമ്മേളനം ഗാന്ധിഭവൻ ഡയറക്ടർ സോമരാജൻ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖപ്രഭാഷണം നടത്തി. വിവിധ റോട്ടറി ക്ലബ് ഭാരവാഹികളായ കിഷോർ കുമാർ, സലിം നാരായണൻ, ശുഭ സനൽ, ബെഞ്ചമിൻ, ആർ.പി ബാങ്കേഴ്സ് ഉടമ ആർ.പ്രകാശൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |