തൊടിയൂർ: വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം ഓടയിലേക്ക് ഒഴുകി പാഴാകുന്നു. മുഴങ്ങോടി മുടിയിൽ മുക്കിന് വടക്ക് വശത്താണ് പൈപ്പ് പൊട്ടിയത്. ഏതോ ഭാരവണ്ടി കടന്നുപോയപ്പോൾ റോഡ് താഴ്ന്നതാണ് പൈപ്പ് പൊട്ടാൻ കാരണമായത്. രണ്ടാഴ്ച മുമ്പ് തന്നെ പൈപ്പ് പൊട്ടി ജലം പാഴാകുന്ന വിവരം നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതോടെ ഓടയിലേക്ക് ഒഴുകി പാഴാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |