SignIn
Kerala Kaumudi Online
Thursday, 23 July 2026 1.23 AM IST

ഹൈടെക് വെയിറ്റിംഗ് ഷെഡുകൾ മാലിന്യക്കൂമ്പാരം; ലക്ഷങ്ങൾ മുടക്കിയത് സാമൂഹ്യവിരുദ്ധർക്ക്!

photo-
ശാസ്താംകോട്ടയിലെ ബസ് വെയിറ്റിംഗ് ഷെഡിൽ മാലിന്യം കൂടി കിടക്കുന്നു

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിലെ വിവിധ ബസ് വെയിറ്റിംഗ് ഷെഡുകൾ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറുന്നു. യാത്രക്കാർക്ക് ഇവിടെ ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ , വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പോസ്റ്ററുകളും ബോർഡുകളും ഒട്ടിച്ചും എഴുതിയും വെയിറ്റിംഗ് ഷെഡുകൾ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

ഹൈടെക് സൗകര്യങ്ങളോടെ

കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തുകളുടെ തനത് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡുകൾക്കാണ് ഈ ദുരവസ്ഥ.

  • 2016-17 വർഷത്തിൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 25 ആധുനിക ബസ് വെയിറ്റിംഗ് ഷെഡുകൾ പണിയാൻ തീരുമാനിച്ചു.
  • താലൂക്കിലെ പ്രധാന ജംഗ്ഷനുകളിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡുകളിൽ മനോഹരമായ മേൽക്കൂര, ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ, ഫാൻ, എഫ്.എം. റേഡിയോ, മൊബൈൽ ഫോൺ ചാർജിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

സാമൂഹ്യ വിരുദ്ധരുടെ ശല്യം

ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ വെയിറ്റിംഗ് ഷെഡുകളിലെ ലൈറ്റും ഫാനും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സാമൂഹ്യ വിരുദ്ധർ സ്ഥാപിച്ച ഉടൻ തന്നെ കടത്തിക്കൊണ്ടുപോവുകയുണ്ടായി. ഇതാണ് വെയിറ്റിംഗ് ഷെഡുകൾ ഉപയോഗശൂന്യമാവാനും ദുരവസ്ഥയിലാവാനും പ്രധാന കാരണം

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL