കരുനാഗപ്പള്ളി : പുന്നക്കുളം സെന്റ് ഗ്രിഗോറിയോസ് നഴ്സറി ആൻഡ് എൽ.പി സ്കൂളിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. കൃഷിയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വാഴത്തൈ നടുകയും അതിന് കണ്മണി എന്ന പേര് നൽകി പരിപാലിക്കാനും കുട്ടികൾ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്റ് നാസിം , മാതൃ സമിതി പ്രസിഡന്റ് ജലജ കുമാരി , നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി വർഗീസ്, സീനിയർ അദ്ധ്യാപിക തസ്നി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |