SignIn
Kerala Kaumudi Online
Friday, 24 July 2026 3.16 AM IST

കരുനാഗപ്പള്ളി യൂണിയനിൽ ശാഖാ നേതൃസംഗമം

photo
നേതൃസംഗമത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശാഖാ നേതൃ സംഗമത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. 19ന് രാവിലെ 10ന് ശ്രീനാരായണ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലാണ് സംഗമം സംഘടിപ്പിക്കുന്നത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമം ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ പതിനായിരം ശാഖാ പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ അറിയിച്ചു. നേതൃസംഗമത്തിന്റെ ഭാഗമായി ശാഖാ തലത്തിലും പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലുമുള്ള കൺവെഷനുകൾ പൂർത്തിയായി. കരുനാഗപ്പള്ളി നഗരസഭ, തൊടിയൂർ, തഴവാ, കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ, ആലപ്പാട് എന്നീ പഞ്ചായത്തുകളിലുമുള്ള പ്രവർത്തക സമ്മേളനങ്ങളാണ് പൂർത്തിയായത്. ശാഖ തലത്തിലും വിപുലമായ കൺവെൻഷനുകൾ വിളിച്ച് ചേർത്തു. ഇനിയുള്ള ദിവസങ്ങളിൽ ശാഖകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനങ്ങൾ നടത്തും. നേതൃസംഗമത്തിന്റെ ഭാഗമായി ച്രചരണ പരിപരിപാടികളും ആരംഭിച്ചു. യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനും തീരുമാനമായി. നേതൃ സംഗമത്തിൽ ഇരിക്കുന്നതിനായി നിർമ്മിക്കുന്ന കൂറ്റൻ പന്തലിന്റെ നിർമ്മാണം ഇന്ന് ആരംഭിക്കും. നേതൃസംഗമത്തിന്റെ ഭാഗമായി വനിതാസംഘം, എംപ്ലോയിസ് ഫോറം, യൂത്ത് മൂവ്മെന്റ് തുടങ്ങിയ പോഷക സംഘടനകളുടെ വിപുലമായ പ്രവർത്തക സമ്മേളനങ്ങളും കൂടി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സെക്രട്ടറി എ.സോമരാജൻ തുടങ്ങിയ നേതാക്കൾ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL