തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനം നാടകശാല ഓപ്പൺ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.
ലൈബ്രേറിയൻ രത്നമ്മ ബ്രാഹ്മമുഹൂർത്തം പുസ്തകം ഏറ്റുവാങ്ങി. മാഗസിൻ ലീഡർ പോണാൽ നന്ദകുമാർ അദ്ധ്യക്ഷനായി. മെഹർ ഖാൻ ചേന്നല്ലൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി.നമ്പ്യാതിരി, അബ്ബാ മോഹൻ, ഷാനവാസ് കമ്പിക്കീഴിൽ, സിന്ധു സുരേന്ദ്രൻ, നിതിൻ ഭാവന, ജിതിൻ ശ്യാം എന്നിവർ സംസാരിച്ചു. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും ഡി.മുരളീധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |