തഴവ: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം തഴവ മഠത്തിൽ സ്കൂളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സുജ, മാളു സതീഷ്, പി.ടി.എ പ്രസിഡന്റ് എം. ഷാനവാസ്, എ.ഇ.ഒ ആർ. അജയകുമാർ, പ്രിൻസിപ്പൽ ഷീജ പി.ജോർജ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സതീഷ് പള്ളേമ്പിൽ, മാനേജ്മെന്റ് പ്രതിനിധി അനൂപ് രവി, എച്ച്.എം. താര, പ്രിൻസിപ്പൽ ഗിരിജ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 6 ന് നടക്കുന്ന സമാപനയോഗം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം. ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി സമ്മാനദാനം നിർവഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |